മെത്രാൻ കായൽ ദുബായിയിൽ ആണോ

മെത്രാൻ കായൽ ദുബായിയിൽ ആണോ.
ആ വഴിക്കാണ് യഥാർത്ഥത്തിൽ കാര്യങ്ങൾ പോകുന്നത്.
മന്ത്രി വി എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന മെത്രാന്‍ കായല്‍ ‘കാര്‍ഷികവിപ്ലവ’ത്തില്‍നിന്നു യഥാര്‍ത്ഥ കര്‍ഷകര്‍ പുറത്തായതായി കർഷകരുടെ പരാതി.കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ നിര്‍മ്മിച്ച ബണ്ടും അടിസ്ഥാനസൗകര്യങ്ങളും നേട്ടമായതു വന്‍കിട സ്വകാര്യകമ്പനിക്കെന്ന് മാധ്യമ റീപ്പർട്ടുകൾ പറയുന്നു.ടൂറിസം പദ്ധതി നടപ്പാക്കാന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അനുമതി നല്‍കിയ റാക്കിന്‍ഡോ ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഗള്‍ഫ് കമ്പനിക്കും 14 ഉപസ്ഥാപനങ്ങള്‍ക്കുമാണ് ഇപ്പോള്‍ മെത്രാന്‍ കായലിന്റെ ഉടമസ്ഥാവകാശം.

ബിനാമി പേരുകളില്‍ റാക്കിന്‍ഡോ വാങ്ങിക്കൂട്ടിയ ഭൂമി പാട്ടത്തിനു നല്‍കാന്‍ അനുവദിച്ചതോടെ ഭൂമിക്കുമേല്‍ കമ്പനിയുടെ ഉടമസ്ഥാവകാശകാശവും സര്‍ക്കാര്‍ ശരിവയ്ക്കുകയായിരുന്നു….!!
മെത്രാന്‍ കായലില്‍ 80 ലക്ഷത്തിലേറെ രൂപ മുടക്കി സര്‍ക്കാര്‍ അടിസ്ഥാനസൗകര്യമൊരുക്കിയെങ്കിലും ലാഭം കൊയ്യുന്നതു റാക്കിന്‍ഡോയാണ്.വിവിധ പേരുകളിലാണു റാക്കിന്‍ഡോ മെത്രാന്‍ കായല്‍ വാങ്ങിക്കൂട്ടിയത്.കമ്പനി കൃഷിചെയ്തില്ലെങ്കില്‍ പാടശേഖരം ഏറ്റെടുക്കുമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

എന്നാല്‍, സന്നദ്ധരായ കര്‍ഷകരെ ഒഴിവാക്കി, കമ്പനിയുടെ ഇഷ്ടക്കാര്‍ക്കു പാടശേഖരം പാട്ടത്തിനു നല്‍കി.ഏക്കറിനു 15,000 രൂപവരെയാണു പാട്ടത്തുക. ഇത്തരത്തില്‍ ലക്ഷങ്ങളാണു കമ്പനി കൊയ്തത്.ആകെ 417 ഏക്കറില്‍, കൃഷിക്കു സന്നദ്ധരായവരുടെ 24 ഏക്കറിനായാണു സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവിട്ട് അടിസ്ഥാനസൗകര്യമൊരുക്കിയത്.ആദ്യഘട്ടത്തില്‍ അഞ്ചുപേരാണു കൃഷിയിറക്കാന്‍ തയാറായത്. പിന്നീടു കമ്പനിതന്നെ ബിനാമി കൃഷിക്കാരെയിറക്കി.ഭൂമിയുടെ ഉടമസ്ഥാവകാശം ക്രമവത്കരിക്കാന്‍ ലക്ഷ്യമിട്ടാണു കമ്പനി പാടശേഖരം പാട്ടത്തിനു നല്‍കിയത്.പുറംബണ്ട് ഇല്ലാത്തതായിരുന്നു മെത്രാന്‍ കായലില്‍ കൃഷിയിറക്കാനുള്ള തടസം.തുടര്‍ന്ന് 500 മീറ്ററോളം പലയിടങ്ങളിലായി സര്‍ക്കാര്‍ പുറംബണ്ട് നിര്‍മ്മിച്ചു.

മൂന്നു മീറ്റര്‍ ഉയരത്തിലും ആറു മീറ്റര്‍ വീതിയിലും ബണ്ട് നിര്‍മ്മിക്കാന്‍ മാത്രം അരക്കോടിയിലേറെ രൂപ പൊതുഖജനാവില്‍നിന്നു ചെലവായി… !
കൃഷിക്കു തയാറായ അഞ്ചുപേരുടെ പാടങ്ങള്‍ മെത്രാന്‍ കായലില്‍ പലയിടത്തായിരുന്നു.ഒരിടത്തുനിന്നു മറ്റൊരിടത്തേക്ക് ഒന്നര കിലോമീറ്റര്‍വരെ സഞ്ചരിക്കണം.അതുകൊണ്ടുതന്നെ ചുരുക്കി പറഞ്ഞാൽ സ്വകാര്യ കമ്പനി കൈവശപ്പെടുത്തിയ പാടശേഖരത്തിലും സര്‍ക്കാര്‍ ചെലവില്‍ ബണ്ട് നിര്‍മ്മിക്കേണ്ടിവന്നു….!!

ജോളി ജോളി