നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ്: ഉതുപ്പ് വര്‍ഗീസിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി

കൊച്ചി: നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പു കേസിലെ പ്രധാന പ്രതിയും ഒരു സ്വകാര്യ കണ്‍സല്‍ട്ടന്‍സി ഉടമയുമായ ഉതുപ്പ് വര്‍ഗ്ഗിസിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കോട്ടയത്തുള്ള വസ്തുവകകളാണ് കണ്ടുകെട്ടിയത്. ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഓഗസ്റ്റിലാണ് ഉതുപ്പ് വര്‍ഗ്ഗിസ് അറസ്റ്റിലായത്. 2014 ഡിസംബറിനും 2014 മാര്‍ച്ചിനും ഇടയിലായിരുന്നു തട്ടിപ്പ്. നഴ്‌സിംഗ് ജോലിക്കായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ നിന്ന് 19.500 രൂപ വീതം വാങ്ങേണ്ട സ്ഥാനത്ത് പ്രകള്‍ 19.5 ലക്ഷംരൂപ വീതം വാങ്ങിയെന്ന് സി.ബി.ഐ കണ്ടെത്തിയിരുന്നു. തട്ടിയെടുത്ത 400 കോടി രൂപ വിദേശത്തേക്ക് ഹവാല റാക്കറ്റുകളുടെ സഹായത്തോടെ കടത്തുകയായിരുന്നു.