തെരുവുകള്‍ മുഴുവന്‍ അടിച്ച് പാമ്പായി നടക്കുന്ന യുവതീയുവാക്കള്‍ ക്രിസ്മസ് ആഘോഷിക്കാന്‍ കൊടും തണുപ്പില്‍ പലരും തെരുവില്‍ ഇറങ്ങിയിയത് നഗ്നരായി

ലണ്ടൻ :തെരുവുകള്‍ മുഴുവന്‍ അടിച്ച് പാമ്പായി നടക്കുന്ന യുവതീയുവാക്കള്‍ ക്രിസ്മസ് ആഘോഷിക്കാന്‍ കൊടും തണുപ്പില്‍ പലരും തെരുവില്‍ ഇറങ്ങിയിയത് നഗ്നരായി .യുകെയുടെ ചരിത്രത്തിലെ ഏറ്റവും ദുസ്സഹമായ വിന്ററുകളിലൊന്നിലൂടെ കടന്ന് പോകുന്നതിന്റെ വിഷമതകളൊന്നും അടിച്ച്‌ പൊളിച്ച്‌ ലഹരിയുടെ ചിറകിലേറി ക്രിസ്മസ് ആഘോഷിക്കുന്നതില്‍ നിന്നും ബ്രിട്ടീഷ് യുവത്വത്തെ തടയുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നത്.

ക്രിസ്മസ് ദിനങ്ങളിൽ ബ്രിട്ടീഷ് തെരുവുകള്‍ മുഴുവന്‍ കുടിച്ച്‌ കൂത്താടി നടക്കുന്ന യുവതീയുവാക്കളെക്കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു.

ക്രിസ്മസ് ആഘോഷിക്കാന്‍ കൊടും തണുപ്പില്‍ പലരും തെരുവില്‍ ഇറങ്ങിയിരിക്കുന്നത് നഗ്നരായിട്ടായിരുന്നുവത്രെ. ഇതോടെ പൊലീസിന്റെ പണിയും കൂടി.വഴിയില്‍ കിടക്കുന്നവരെ ആശുപത്രിയിലാക്കിയും വീട്ടിലെത്തിച്ചും പൊലീസ് വലഞ്ഞു.ബ്ലാക്ക് ഐ ഫ്രൈഡേ ആഘോഷം പല തെരുവുകളിലും ലഹരിയുടെ പശ്ചാത്തലത്തില്‍ ആക്രമണങ്ങള്‍ക്ക് വഴിമാറുകയായിരുന്നു.ലഹരിയുടെ ആധിക്യത്തെ തുടര്‍ന്ന് തെമ്മാടികളായിത്തീര്‍ന്ന ചില യുവതീ യുവാക്കള്‍ തെരുവുകളില്‍ പരസ്യമായി നടത്തിയ പേക്കൂത്തുകള്‍ക്ക് കൈയും കണക്കുമില്ല.
ഇവര്‍ പരപ്സരം അടിപിടികൂടുകയും പരസ്യമായി മൂത്രമൊഴിക്കുകയും തെരുവുകളില്‍ ലഹരിയുടെ ആധിക്യത്താല്‍ കുഴഞ്ഞ് വീഴുകയും ചെയ്തിരുന്നു.

ന്യൂകാസില്‍, കാര്‍ഡിഫ്,, ലിവര്‍പൂള്‍, സ്വാന്‍സീ, മാഞ്ചസ്റ്റര്‍, ലണ്ടന്‍ തുടങ്ങിയ മിക്ക നഗരങ്ങളിലെ തെരുവുകളിലും ഇത്തരം പ്രശ്നക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു.സാധാരണ ബ്ലാക്ക് ഐ ഫ്രൈഡേയെ മാഡ് ഫ്രൈഡേ എന്നാണ് വിളിക്കാറുള്ളത്. ഈ ദിവസത്തിലാണ് തൊഴിലാളികള്‍ ക്രിസ്മസ് അവധിയുടെ എല്ലാ വിധ ആഘോഷങ്ങളിലേക്കും കാലെടുത്ത് വയ്ക്കുന്നത്.ലഹരി പരിധി വിട്ടാലും അതില്‍ നിന്നും കരകയറാന്‍ തുടര്‍ന്നും അവധി ദിവസങ്ങളുണ്ടെന്ന ധൈര്യമാണ് ഇത്തരം വേളകളില്‍ ഇവരെ ഉത്തേജിപ്പിക്കുന്നത്.

എന്നാല്‍ ഇപ്രാവശ്യം യോര്‍ക്ക്ഷെയറിലെ ആഘോഷം ആക്രമാസക്തമായിരുന്നു. ഇവിടെ രണ്ട് ഒരു പൊലീസ് ഓഫീസര്‍മാര്‍ക്ക് ആക്രമത്തില്‍ പരുക്കേറ്റിരുന്നു.

ജോളി ജോളി