പയ്യോളി മനോജ് വധക്കേസ്: 9 പേര്‍ അറസ്റ്റില്‍

കോഴിക്കോട് :പയ്യോളി മനോജ് വധക്കേസില്‍ സിപിഐഎം നേതാവ് അടക്കം 9 പേര്‍ അറസ്റ്റില്‍. സിപിഐഎം മുന്‍ ഏരിയ സെക്രട്ടറി ചന്തുമാഷ് അടക്കം 9 പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ലോക്കല്‍ സെക്രട്ടറി പി.വി രാമചന്ദ്രന്‍, കൗണ്‍സിലര്‍ ലിജേഷ് തുടങ്ങിയവരും അറസ്റ്റിലായി. വടകര ക്യാംപ് ഓഫീസില്‍ വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ഇവരെ കൊച്ചിയിലേക്ക് കൊണ്ട് പോയി.

ബി​എം​എ​സ് പ​യ്യോ​ളി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മ​നോ​ജി​നെ 2012 ഫെ​ബ്രു​വ​രി 12നാ​ണ് ഒ​രു സം​ഘം വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. അ​യ​നി​ക്കാ​ട് പ്ര​ദേ​ശ​ത്ത് നി​ല​നി​ന്ന സം​ഘ​ർ​ഷ​മാ​ണ് മ​നോ​ജിന്റെ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ചി​രു​ന്ന​ത്. ഫെ​ബ്രു​വ​രി എ​ട്ടി​ന് സി​പി​ഐഎം പ്ര​വ​ർ​ത്ത​ക​രാ​യ അ​ച്ഛ​നേ​യും മ​ക​നേ​യും വീ​ട്ടി​ൽ ക​യ​റി ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യും ഇ​വ​രു​ടെ വീ​ട് ത​ക​ർ​ക്കു​ക​യും ചെ​യ്ത​തി​ന് പ്ര​തി​കാ​ര​മാ​യി​ട്ടാ​ണ് ഫെ​ബ്രു​വ​രി 12ന് ​മ​നോ​ജി​നു നേ​രെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഫെ​ബ്രു​വ​രി 13ന് ​സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​നി​ട​യി​ലാ​ണ് അ​ക്ര​മ​മു​ണ്ടാ​യ​തും മ​നോ​ജ് കൊ​ല്ല​പ്പെ​ടു​ന്ന​തും.

ഒ​ന്ന​ര വ​ർ​ഷം മുമ്പാണ് കേ​സ് സി​ബി​ഐ​ക്കു കൈ​മാ​റു​ന്ന​ത്. കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മ​നോ​ജിന്റെ​ സു​ഹൃ​ത്താ​യ പ​യ്യോ​ളി സ്വ​ദേ​ശി സ​ജാ​ദ് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സി​ബി​ഐ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യ​ത്.