സാമ്പത്തിക വളര്‍ച്ച കുറഞ്ഞെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്ത് 2016-17 വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജി.ഡി.പി നിരക്ക് എട്ടു ശതമാനത്തില്‍ നിന്നും 7.1 ശതമാനമായി കുറഞ്ഞെന്ന് ലോക്‌സഭയില്‍ ശൂന്യവേളയിലാണ് വളര്‍ച്ചാ നിരക്ക് കുറയുന്നതിനെ സംബന്ധിച്ച് ജെയ്റ്റ്‌ലി പ്രസ്താവന നടത്തിയത്.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയായത് വ്യാവസായ, സേവന മേഖലകളിലെ കുറഞ്ഞ വളര്‍ച്ചാ നിരക്കാണ്. കൂടാതെ ആഗോള സാമ്പത്തിരംഗത്തെ വളര്‍ച്ചാ നിരക്കും തിരിച്ചടിയായി. ഇത് ജി.ഡി.പി നിരക്ക് കുറയുന്നതിനും കാരണമായെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി. എന്നാല്‍, ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും ജെയ്റ്റ്‌ലി പറഞ്ഞു.