പുതുവത്സര ദിനത്തില്‍ വി.എസ്.ശിവകുമാര്‍ എംഎല്‍എ ഓഖി ദുരന്തബാധിതരോടൊപ്പം പൂന്തുറയില്‍

2018 ജനുവരി ഒന്ന് പുതുവത്സരദിനത്തില്‍ പൂന്തുറ മുതല്‍ വേളി വരെയുള്ള ഓഖി ദുരന്തത്തില്‍ മരിച്ചവരുടെയും കാണാതായവരുടെയും തിരികെയെത്തിച്ചേര്‍വരുടെയും കുടുംബാംഗങ്ങളോടൊപ്പം പ്രാര്‍ത്ഥനാസംഗമം നടത്തി. പൂന്തുറ കമ്മ്യൂണിറ്റി ഹാളില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നട പ്രത്യേക പ്രാര്‍ത്ഥനാ സംഗമത്തില്‍ വിവിധ ഇടവക വികാരികള്‍, കൗസിലര്‍മാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഇടവക കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭക്തി നിര്‍ഭരമായ ഈ ചടങ്ങില്‍ പങ്കെടുത്തു. 120 ഓളം കുടുംബങ്ങള്‍ അവരുടെ ബന്ധുക്കളോടൊപ്പം സ്‌നേഹവിരുന്നിലും പങ്കാളികളായി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചുള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നു മത്സ്യതൊഴിലാളികള്‍ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള പാക്കേജിലെ ആനുകൂല്യങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെും എംഎല്‍എ പറഞ്ഞു.