സഹകരണ പ്രതിസന്ധിക്കെതിരെ മെൽബൺ മലയാളി കൂട്ടായ്മ

പ്രവാസി സമൂഹത്തിന് മാതൃകയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ .

മെൽബൺ : കള്ളപ്പണം ഇല്ലാഴ്മയ ചെയ്യാനെന്ന പേരിൽ ഇന്ത്യയിൽ നടപ്പിലാക്കിയ നോട്ട് റദ്ദാക്കൽ നടപടി മൂലം  ദുരിതം അനുഭവിക്കുന്ന കോടിക്കണക്കിനു ജനങ്ങളോട് ഐക്യപ്പെടാനും  നാടിൻറെ നന്മ്മയിൽ പങ്കു ചേരാനും മുന്നോട്ടു വന്ന മെൽബണിലെ മലയാളി കൂട്ടായ്മ ലോകമെമ്പാടും ഉള്ള  പ്രവാസി സമൂഹത്തിന് മാതൃകയാണെന്ന് കേരള സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു .

നോട്ട് റദ്ദാക്കൽ , സഹകരണ ബാങ്ക് നിയന്ത്രണം , പ്രവാസികളുടെ കൈവശം ഇപ്പോൾ ഉള്ള 500 ,1000 നോട്ടുകളുടെ സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഓസ്‌ട്രേലിയൻ ഹൈ കമ്മീഷ്ണർ വഴി പ്രധാനമന്ത്രിക്ക് നൽകാനായി നിവേദനം തയ്യാറാക്കുവാനും മെൽബൺ ഇടതുപക്ഷ മതേതര കൂട്ടായ്ടെമ യും ,ഓ ഐ സിസി ഓസ്‌ട്രേലിയായുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ടെലിഫോണിലൂടെ ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .

ഒരു ലക്ഷത്തി ഇരുപത്തിഏഴായിരം കോടി നിക്ഷേപം ഉള്ള സഹകരണ ബാങ്കുകളെ തകർക്കാനുള്ള നീക്കങ്ങളാണ് കഴിഞ്ഞ കുറെ നാളുകളായി റിസർവ് ബാങ്ക് അധികാരികൾ സ്വീകരിക്കുന്നത് ,ഇത് മൂലം കേരളത്തിലെ വാണിജ്യ -കാർഷിക മേഖല സ്തംഭനാവസ്ഥയിൽ ആയിരിക്കുന്നു ഈ നില തുടർന്നാൽ പ്രവചിക്കാൻ കഴിയാത്ത ദുരന്തം ആയിരിക്കും കേരളത്തിൽ സംഭവിക്കുകയെന്ന് മന്ത്രി പറഞ്ഞു . വിദേശങ്ങളിൽ ജോലി ചെയ്യുന്ന ലക്ഷകണക്കിന് നഴ്‌സുമാരുടെയും മറ്റുള്ളവരെടുയും ആശാകേന്ദ്രം ആയിരുന്നു സഹകരണ പ്രസ്ഥാനങ്ങൾ .അതിനാൽ സഹകരണ ബാങ്കുകളുടെ സംരക്ഷണത്തിനായി മുഴുവൻ പ്രവാസികളും രാഷ്ട്രീയ ഭേദമന്യ മുന്നോട്ടു വരണമെന്ന് സഹകരണ മന്ത്രി അഭ്യർത്ഥിച്ചു .

യോഗത്തിൽ മെൽബൺ ഇടതുപക്ഷ മതേതര കൂട്ടാഴ്മയുടെ പ്രസിഡണ്ട് തിരുവല്ലം ഭാസി അധ്യക്ഷത വഹിച്ചു.  ,ഓ ഐ സിസി ഓസ്‌ട്രേലിയാ പ്രസിഡണ്ട് ജോസഫ് പീറ്റർ മുഖ്യപ്രഭാഷണം നടത്തി . മാർട്ടിൻ ഉറുമീസ് ,ദിലീപ് രാജേന്ദ്രൻ ,പ്രതീഷ് മാർട്ടിൻ എന്നിവർ സംസാരിച്ചു . തുടർന്ന് നടന്ന ചർച്ചയിൽ  ഗീതു എലിസബത്ത് മാത്യു  , അജിത ചിറയിൽ ,ജിജേഷ് പി വി ,വിൻസി മാത്യു ,ബേബി മാത്യു ,തോമസ് കെ വർഗീസ് ,ടിജോ ജോസ് ,റോയ് തോമസ് ,ബിനോയ് ജോർജ് ,ബിജോ പടയാറ്റിൽ ,എബി പൊയ്ക്കാട്ടിൽ ,ബിക്സ് ജോസഫ് ,ഷൈജു വർഗീസ് ,അനീഷ് ജോസഫ് ,ലാലു ജോസഫ് ,ബെന്നി , അരുൺ പാലക്കലോടി ,ത്രേസ്യാമ്മ ജോസ് ,ലിജോ മോൻ എന്നിവർ പങ്കെടുത്തു .തുടർ പ്രവർത്തനങ്ങൾക്കായി ”  സഹകരണ സംരക്ഷണ ജനാധിപത്യ വേദി ” ക്ക് രൂപം നൽകി അരുൺ പാലക്കലോടി ,റോയ് തോമസ്  എന്നിവരെ കൺവീനർ മാരായി തെരഞ്ഞെടുത്തു .