യുവരാജിന്റെ വിവാഹം 30 ന്

ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗ് വിവാഹിതനാകുന്നു. നടിയും മോഡലുമായ ഹസൽകിച്ചുമായുള്ള വിവാഹം നവംബർ 30 ന് ചണ്ഡിഗഡിനടുത്തുള്ള ഫത്തേ ഗഡ്സാഹിബിൽ വച്ചാണ് നടക്കുന്നത്. യുവരാജ് ആന്റ് ഹസൽ പ്രീമിയർ ലീഗ് എന്നാണ് കാർഡിൽ അടിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളും ക്രിക്കറ്ററന്മാരും ഉൾപ്പെടുന്ന വൻ വി ഐ പി പടയാണ് കല്യാണത്തിനെത്തുന്നത്.
ഡൽഹിയിൽ നടക്കുന്ന വിരുന്നിൽ പ്രധാനമന്ത്രി മോദിയും പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ട്.