ടി.പി വധം: ഗൂഢാലോചന കേസില്‍ സി.ബി.ഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് ഹൈക്കോടതി

കൊച്ചി: ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സി.ബി.ഐ അന്വേഷണം എങ്ങനെ സാധ്യമാകുമെന്ന് ഹൈക്കോടതി. കേസില്‍ പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമാണെന്നും ഇക്കാര്യത്തില്‍ നേരത്തെ പരിശോധന നടത്തിയതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസിലെ ഗൂഢാലോചനയില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ നല്‍കിയ ഹരജിയിലാണ് കോടതി നിരീക്ഷണം.എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പുതിയ പ്രതികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ എഫ്.ഐ.ആര്‍ ചുമത്തി അന്വേഷണം സാധ്യമാകുമെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേസില്‍ നിരവധി പേര്‍ വിചാരണ നേരിടുകയും പലരേയും കോടതി ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ വിചാരണ നേരിട്ട പ്രതികള്‍ക്കെതിരെ വീണ്ടും ഗൂഢാലോചന കുറ്റം കൂടി ചുമത്താന്‍ കഴിയില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടുന്നത്.