ചരിത്രത്തിലില്ലാത്തതൊന്നും ബല്‍റാം പറഞ്ഞിട്ടില്ല: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എ.കെ.ജിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ വി.ടി. ബല്‍റാം എം.എല്‍.എയെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. ചരിത്രത്തില്‍ ഇല്ലാത്തതൊന്നും ബല്‍റാം പറഞ്ഞിട്ടില്ല, അതുകൊണ്ട് മാപ്പ് പറയേണ്ട കാര്യമില്ല. എ.കെ.ജിക്കെതിരായ ബാലപീഡകന്‍ എന്ന ബല്‍റാമിന്റെ പരാമര്‍ശം നാക്കുപിഴയായി കണക്കാക്കാമെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

കാറല്‍ മാര്‍ക്‌സിന്റെ ചരിത്രം പഠിച്ചാല്‍ പിന്നെ സദാചാരത്തെപ്പറ്റി പറയാന്‍ ഇന്ത്യയില്‍ ഒരു കമ്യൂണിസ്റ്റുകാരനും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.