മുട്ടുന്നത് ബലരാമനോടാണെന്നു ചിലരെങ്കിലും ഓർക്കണമായിരുന്നു

ജോളി ജോളി

മുട്ടുന്നത് ബലരാമനോടാണെന്നു ചിലരെങ്കിലും ഓർക്കണമായിരുന്നു.
ബലരാമൻ കുഴിച്ച കുഴിയിൽ ഇടത് പക്ഷത്തോടൊപ്പം കോൺഗ്രസിലെ പലരും വീണു.പിന്നെ ആരൊക്കെ എന്ന ചിത്രം വ്യക്തമാകാൻ കുറച്ച് ദിവസം കൂടി കാത്തിരിക്കേണ്ടി വരും.ഒന്നാമതായി ചിന്തിക്കേണ്ടത് അദ്ദേഹത്തിന്റെ ഫേസ് ബുക്ക്‌ അകൗണ്ട് അദ്ദേഹം തന്നെയാണ് കൈകാര്യം ചെയ്യുന്നത് എന്നതാണ്.കമന്റുകൾക്കുള്ള മറുപടിയും അദ്ദേഹം തന്നെയാണ് നൽകുന്നത്.
മറ്റു തൊണ്ണൂറു ശതമാനം വരുന്ന നേതാക്കൾ ചെയ്യുന്നതുപോലെ ബന്ധപ്പെട്ട ആളുകളെ അക്കൗണ്ട് കല്പിക്കാറല്ല പതിവ്.അക്കാദമിക്കായി വളരെ ഉയർന്ന നിലവാരം പുലർത്തുന്ന ബൽറാമിന്റെ ഓരോ പോസ്റ്റുകൾക്കും വ്യക്തമായ ഓരോ ലക്ഷ്യങ്ങൾ ഉണ്ട്.രാഹുൽ ഗാന്ധി പ്രസിഡണ്ടായ തിനുശേഷം ഉള്ള ബൽറാമിന്റെ പോസ്റ്റുകൾ പരിശോധിച്ചാൽ അത് വ്യക്തമാകും.എ കെ ജി യോ ഇടതുപക്ഷമോ ബൽറാമിന്റെ സ്ഥിരമായ ലക്ഷ്യം അല്ലായിരുന്നു എന്ന് വേണമെങ്കിൽ പറയാം.

വിവാദ പരാമർശത്തോട് കൂടി ഇടതുപക്ഷത്തുണ്ടായ പ്രതികരണങ്ങൾ തനിക്ക് അനുകൂലമാക്കി എടുക്കുക എന്ന ലക്ഷ്യമായിരുന്നു ബൽറാമിന് ഉണ്ടായിരുന്നത്.നാഥനില്ലാതെ പ്രതികരിക്കാൻ ആളില്ലാതെ അനാഥമായി ചിതറിക്കിടന്ന അണികളെ തന്റെ കുടക്കീഴിൽ ഒന്നിപ്പിക്കുക എന്ന ലക്ഷ്യമാണ് ബൽറാമിന് ഉണ്ടായിരുന്നത്.അതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്ന് യൂത്ത് കോൺഗ്രസ് മുതിർന്ന നേതാക്കന്മാരോട് ബൽറാമിനെതിരെ നടത്തിയ പ്രസ്താവനകൾ പിൻവലിക്കുകയോ മാപ്പു പറയുകയോ ചെയ്യണം എന്ന് ആവശ്യപ്പെട്ടത്…!!

കാര്യങ്ങൾ ഏത് വഴിക്കാണ് പോകുന്നത് എന്ന് ഏറേ കുറേ നിങ്ങൾക്ക് വ്യക്തമായി കാണുമല്ലോ.ഇന്ദിരാഗാന്ധി കോൺഗ്രസിന്റെ മാത്രമല്ല ഈ രാജ്യത്തിന്റെ വികാരമാണ് രാജീവ് ഗാന്ധിയും കോൺഗ്രസിന്റെ വികാരമാണ്.അതുപോലെതന്നെ നേതാക്കന്മാർ എടുത്തു പറയാനില്ലാത്ത ബിജെപിക്കും നരേന്ദ്രമോഡി വികാരമാണ്.അവരെയൊക്കെ പലവിധത്തിൽ പല സന്ദർഭങ്ങളിൽ ആക്ഷേപിച്ച ആളുകൾ ഇടതുപക്ഷത്തുണ്ട്.

എ കെ ജി കോൺഗ്രസുകാരുടെ വികാരമല്ല.എ കെ ജി ബി ജെ പി ക്കാരുടെ വികാരമല്ല.അപ്പോൾ ആക്ഷേപങ്ങളും വിമർശനങ്ങളും തങ്ങൾക്ക് നേരെ പാടില്ല എന്ന വികാരമാണ് ഇടതുപക്ഷത്തിനുള്ളത് എന്ന് സ്ഥാപിച്ചെടുക്കാനും ബൽറാമിന് ഇതുവഴി കഴിഞ്ഞു.മണിശങ്കർ അയ്യരെ രാഹുൽഗാന്ധി ശാസിച്ചത് പോലെ ബൽറാമിനെ ശാസിക്കുമോ എന്ന ചോദ്യം പരിഹാസ്യമാണ്.കാരണം മണിശങ്കർ അയ്യരെ അല്ല ഇനി കോൺഗ്രസിന് വേണ്ടത് ബൽറാമിനെ പോലെ ഉള്ള ചെറുപ്പക്കാരെ ആണ് ഇനി കോൺഗ്രസിന് വേണ്ടത് എന്ന തിരിച്ചറിവ് രാഹുലിന് ഉണ്ട്.അതുകൊണ്ടുതന്നെ ബൽറാമിനെ വിമർശിച്ച പല്ലുകൊഴിഞ്ഞ കേരളത്തിലെ നേതാക്കന്മാർക്ക് ആയിരിക്കും ഇനി പുറത്തേക്കുള്ള വഴിയൊരുങ്ങുക… അതുതന്നെ ആയിരുന്നു ബൽറാം ഉദ്ദേശിച്ചതും.അടിച്ചാൽ തിരിച്ചടിക്കും പരിഹസിച്ചാൽ തിരിച്ചു പരിഹസിക്കും എന്ന ബൽറാം തിയറി കോൺഗ്രസ് അണികളിൽ ഇപ്പോൾ നിസ്സാര ആത്മ വിശ്വാസം അല്ല ഉണ്ടാക്കിയിട്ടുള്ളത്.കേരളത്തിലെ ചെറുപ്പക്കാരായ കോൺഗ്രസുകാർ എല്ലാം ഇനി വരും ആളുകളിൽ ബൽറാമിന്റെ പിന്നിൽ
അണി നിരക്കുന്ന കാഴ്ച്ച ആയിരിക്കും ഇനി കേരളം കാണാൻ പോകുന്നത്..

കോൺഗ്രസിലെ യുവജനങ്ങൾ അടക്കമുള്ള തീവ്ര ചിന്താഗതിക്കാരായ ഒരു പക്ഷവും പല്ലുകൊഴിഞ്ഞ പ്രതികരണമില്ലാത്ത മറു ചേരിയും എന്ന രണ്ട് വിഭാഗമായിരിക്കും കോൺഗ്രസിൽ ഇനി ഉണ്ടാവുക.മഴ നിന്നാലും മരം പെയ്യും എന്ന് പറഞ്ഞത് പോലെ ഇപ്പോഴും എ കെ ജിയുടെയും ഇന്ദിരാഗാന്ധിയുടെയും പഴയ കഥന കഥകൾ എടുത്തിട്ട് ബൽറാമിനെ വിമർശിക്കുന്ന പത്ര സുഹൃത്തുക്കളും ബുദ്ധിജീവികളും ഇപ്പോഴും കഥയറിയാതെ ആട്ടം കാണുകയാണ്.ബൽറാം ആഗ്രഹിച്ചതിലും കൂടുതൽ മൈലേജ് ആണ് അദ്ദേഹത്തിന്റെ ഈ വിവാദത്തോട് കൂടി കിട്ടിയത്.

അദ്ദേഹം മാപ്പു പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തിന്റെ ഉദ്ദേശം നടക്കാതെ പോവുകയും ഈ വിവാദം ഇവിടം ഉണ്ട് തീരുകയും ചെയ്തേനെ.വൈകിയാണെങ്കിലും ഇടതുപക്ഷ നേതാക്കളും കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കളും അപകടം മണത്തറിഞ്ഞു.
പക്ഷേ അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയിരുന്നു.
ബൽറാമിന് മുന്നേറ്റം നിലനിർത്താനും ലക്ഷ്യം കൈവരിക്കാനും സാധിച്ചു.
ഇനിയും അണികളെ തന്റെ കൂടെ നിർത്താനും നേതൃ നിരയിലേക്ക് ഉയരാനും ബൽറാമിന്റെ ഭാഗത്തുനിന്നും പ്രകോപനങ്ങൾ ധാരാളമുണ്ടാകും.

അതിൽ ഇടതുപക്ഷം തലവെച്ചു കൊടുത്താൽ നഷ്ട്ടം വിവരാതീതമായിരിക്കും.കാരണം കേരളത്തിലെ ഒരു ബി ജെ പി നേതാവിന്റെ നാലാം കിട പ്രസ്താവനകൾ പോലെ അത്ര നിസ്സാരവൽക്കരിക്കില്ല കോൺഗ്രസ്സ് അണികൾ ബൽറാമിനെ.
രാഷ്ട്രീയത്തിൽ ചില വ്യക്തികൾ നടത്തുന്ന പ്രസ്താവനകൾക്കും നീക്കങ്ങൾക്കും കരുതലോടെ പ്രതികരിച്ചില്ലെങ്കിൽ അയാൾ വിരിച്ച കുഴിയിൽ നമ്മൾ ആയിരിക്കും വീഴുക എന്ന് ബൽറാം സംഭവത്തോടെ കേരള രാഷ്ട്രീയത്തിന് ഏതാനും ദിവസങ്ങൾക്കുള്ളിൽ മനസ്സിലാകും.