ഇന്ത്യയുടെ ക്ഷമയെ പാകിസ്താന്‍ പരീക്ഷിക്കരുത്: ബിബിന്‍ റാവത്

ന്യൂഡല്‍ഹി:  ഇനിയും ഇന്ത്യന്‍ ആര്‍മിയുടെ ക്ഷമയെ പരീക്ഷിക്കരുതെന്ന് പാകിസ്താന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ ആര്‍മി ചീഫ് ബിബിന്‍ റാവത്. പാകിസ്താന്‍ ആര്‍മി തീവ്രവാദികള്‍ക്ക് നുഴഞ്ഞു കയറ്റത്തിന് ഇനിയും അവസരമുണ്ടാക്കിയാല്‍ ഞങ്ങള്‍ മറ്റു നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകും.

‘പ്രകോപനപരമായ പ്രവൃത്തി ഇനിയും പാകിസ്താന്റെ ഭാഗത്തു നിന്നും ഉണ്ടായാല്‍ ഞങ്ങള്‍ ഇനിയും നിര്‍ബന്ധിതരാവുകയാണെങ്കില്‍ സൈനികപരമായ കടന്നാക്രമണം ആയിരിക്കും അടുത്ത നടപടി എന്ന് അദ്ദേഹം പറഞ്ഞു.’

കരിയാപ്പ പരേഡ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ ആര്‍മിയുടെ 70വേ ആര്‍മി ഡേ പരേഡ് നടക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദികള്‍ക്ക് കാശ്മീര്‍ നിയന്ത്രണരേഖ ആക്രമിക്കാനുള്ള ചാരപ്രവൃത്തി പാകിസ്താന്‍ ആര്‍മി തുടര്‍ച്ചയായി  ചെയ്തുകൊണ്ടിരിക്കുന്നുവെന്നും ഇതിന് അവര്‍ക്ക് മറുപടി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.