ശ്രീജിത്തിന്റെ സമരം വിജയത്തിലേക്ക്; കേസ് സി.ബി.ഐ അന്വേഷിക്കുമെന്നു എം.പിമാര്‍

ന്യൂഡല്‍ഹി: സഹോദരന്‍ ശ്രീജീവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന ശ്രീജിത്തിന്റെ സമരം വിജയത്തിലേക്ക്. കസ്റ്റഡി മരണം സംബന്ധിച്ച് സി.ബി.ഐ അന്വേഷിക്കുമെന്ന് കേന്ദ്രത്തില്‍ നിന്നും ഉറപ്പ് ലഭിച്ചതായി എം.പിമാരായ ശശി തരൂരും കെ.സി വേണുഗോപാലും അറിയിച്ചു. ഇരുവരും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉറപ്പ് ലഭിച്ചത്.

2014 മെയ് 19നാണ് ശ്രീജീവ് പാറശ്ശാല പൊലിസിന്റെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടത്. ആത്മഹത്യയാണെന്നായിരുന്നു പൊലിസിന്റെ വാദം. എന്നാല്‍, ഇത് കസ്റ്റഡി മരണമാണെന്ന് പൊലിസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി സഹോദരന്‍ ശ്രീജിത്ത് 766മായി സെക്രട്ടേറിയറ്റ് വഴിയില്‍ നിരാരാരമിരിക്കുകയാണ്.