പെരിന്തൽമണ്ണയിൽ നിന്നുള്ള പഠനയാത്ര സംഘത്തിന്റെ ബസ് തെലങ്കാനയിൽ അപകടത്തിൽപ്പെട്ട‍ു ; അപകടത്തിൽ രണ്ടു മരണം

പെരിന്തൽമണ്ണ: അൽഷിഫ കോളജ് ഒാഫ് നേഴ്സിങ്ങിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര പോയ വിദ്യാർഥികൾ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് രണ്ടു പേർ മരിച്ചു. ഒരാളുടെ പരിക്ക് ഗുരുതരമാണ് വിദ്യാർഥികളുടെ പരിക്ക് ഗുരുതരമല്ല.ഹൈദരാബാദിൽ എത്തുന്നതിന് 75 കി.മീ അകലെ വച്ചാണ് അപകടം. പൈപ്പ് കയറ്റിയ ലോറിയിൽ ഇവർ സഞ്ചരിച്ച ബസിൽ ഇടിക്കുകയായിരുന്നു. പൈപ്പ് ഉള്ളിലേക്ക് കയറിയാണ് ഡ്രൈവറും സഹായിയും മരിച്ചത്.
അൽഷിഫ കോളജ് ഒാഫ് നഴ് സിങ്ങിൽ ഫാം ഡിക്ക് പഠിക്കുന്ന 28 വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. പെരിന്തൽമണ്ണ ടൂറിസ്റ്റ് ഒാപ്പറേറ്റീവ്സിെൻറ പോംപി ബസിലാണ് യാത്ര തിരിച്ചത്. രാജീവ് ( മണ്ണാർക്കാട് ), ഹക്കീം എന്നിവരാണ് മരിച്ചത് മരിച്ചവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.