ക്രക്കറ്റ് ഇതിഹാസം സച്ചിൻ തെൻണ്ടുൽക്കർ പേര് പുറത്തെഴുതി ദേഹം മുഴുവൻ ത്രിവർണ്ണ പതാകയുടെ നിറം പൂശിയ സുധീർ ഗൗതം മത്സരം കാണാറുള്ള ഏവർക്കും ചിരപരിചിതനാണ് .ഇന്ത്യൻ ക്രക്കറ്റ് ടീമിൻ്റെ മത്സരങ്ങൾ നടക്കുന്ന ഗാലറികളിലെല്ലാം സുധീർ ഗൗതം ദേശീയ പതാകയുമായ് എത്തും .സുധീറ്ൻ്റെ ആരാധനയിൽ സ്ക്ഷാൽ സച്ചിൻ അമ്പരന്നു പോയ്ട്ടുണ്ട് .എന്നാല്‍ ഇംഗ്ലണ്ടിനെതിരെ മൊഹാലിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ആവേശം പകരാന്‍ ഗാലറിയില്‍ സുധീര്‍ ഗൗതമിന് ഇടം ലഭിച്ചില്ല.മത്സരം കാണാനായി മൊഹാലിയിലെത്തിയ സുധീറിനെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധികള്‍ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി.ദേഹത്ത് ത്രിവർണ്ണ പതാകയുടെ നിറം പൂശിയത് ദേശിയ പതാകയെ ആപമാനിക്കലാണെന്നാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ പറയുന്നത്.പ്രിവെന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു ദ നാഷണല്‍ ഹോണർ ആക്ട് 1971, ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ 2002 എന്നീ നിയമിങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെടുത്തതെന്നും ഇവർ പറയുന്നു.
തനിക്കെതിരെ ആദ്യമായാണ് ഇത്തരമൊരു നടപടിയെന്ന് സുധീർ പറയുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീംമിൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുകയാണ് സുധീറിപ്പോൾ