യു.ഡി.എഫിലേക്കില്ല; എല്ലാവരോടും സമദൂരം: കെ.എം മാണി

കോട്ടയം: തല്‍ക്കാലം യു.ഡി.എഫിലേക്കില്ലെന്ന് കെ.എം മാണി. ഇപ്പോഴത്തെ സ്വതന്ത്ര നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ മാണി പാര്‍ട്ടിയുടെ നയരേഖയുമായി യോജിക്കുന്നവരുമായി സഹകരിക്കുമെന്നും വ്യക്തമാക്കി.

യു.ഡി.എഫിലേക്ക് വിളിക്കുന്നവരോട് നന്ദിയുണ്ട്. എന്നാല്‍ ഇപ്പോള്‍ ആരിലേക്കും ഇല്ല. എല്ലാ മുന്നണികളോടും സമദൂരമാണ് പാലിക്കുന്നത്. മുന്നണി പ്രവേശനത്തിനായി ആരെയും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശവക്കുഴിലായ പാര്‍ട്ടി വെന്റിലേറ്റവരിലായവരെ പരിഹസിക്കേണ്ടെന്ന് കെ.എം മാണി സി.പി.ഐയുടെ വിമര്‍ശനത്തിന് മറുപടിയായി പറഞ്ഞു. ഒറ്റയ്ക്ക് നിന്നാല്‍ ഒരു സീറ്റിലും ജയിക്കാത്ത പാര്‍ട്ടിയാണ് സി.പി.ഐ. അതു കൊണ്ട് തങ്ങളുടെ സ്ഥാനം നഷ്ടമാവുമെന്ന ഭയത്താലാണ് കാനം രാജേന്ദ്രന്‍ കേരള കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.