ചെങ്ങന്നൂരിൽ ‘സഖാവ് അച്ചൻ’ ഇടത് സ്ഥാനാർത്ഥിയെന്ന് അഭ്യൂഹം?

ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിൽ മലങ്കര ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റിയംഗവും , റാന്നി സെൻറ് തോമസ് കോളജ് അധ്യാപകനും , സംസ്ഥാന ന്യൂന പക്ഷ വികസന ധന കാര്യ കോർപറേഷൻ ഡയറക്ടറുമായ ഫാ. മാത്യൂസ് വാഴകുന്നത്തിൻറെ പേര് സജീവ ചർച്ചയിൽ ഉള്ളതായി അറിയുന്നു. ക്രൈസ്‌തവ, ഹൈന്ദവ സമൂഹത്തിനു ഒരു പോലെ സ്വീകാര്യനാണ് ഫാ. വഴക്കുന്നം. അദ്ദേഹം രചിച്ച അയ്യപ്പ ഭക്തിഗാനങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു . എഴുത്തുകാരൻ , പ്രഭാഷകൻ , ഗാനരചയിതാവ് എന്ന നിലയിൽ മറ്റു ക്രൈസ്തവ സഭകളിലും അദ്ദേഹം പ്രിയങ്കരനാണ് എന്നത് അദ്ദേഹത്തിന്റെ സ്ഥാനാർഥി സാധ്യത വർദ്ധിപ്പിക്കുന്ന ഘടകമാണ്.

പാർട്ടി വേദികളിലെയും പാർട്ടിയുടെ ഇതര പോഷക സംഘടനാ വേദികളിലെയും അദ്ദേഹത്തിൻ്റെ സ്ഥിരം സാന്നിദ്ധ്യവും യു വജനങ്ങളുടെ ഇടയിലുള്ള അദ്ദേഹത്തിൻ്റെ സ്വാധീനവുമാണ് മറ്റു അനുകൂല ഘടകങ്ങൾ.

ഓർത്തഡോക്സ് സഭാ ചെങ്ങന്നൂർ ബിഷപ്പ് തോമസ് മാർ അത്താനാസ്യോസിന്റെയും , മാർത്തോമാ മെത്രാപോലീത്തയുടെയും, മലങ്കര കത്തോലിക്കാ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസിന്റെയും ബന്ധു എന്ന നിലയിലും മണ്ഡലത്തിലുടനീളം അദ്ദേഹത്തിന് ബന്ധുക്കൾ ഉണ്ടെന്നുള്ളതും വിജയ സാധ്യത വർദ്ധിപ്പിക്കുന്നു. ചെങ്ങന്നൂർ മണ്ഡലത്തിലെ സ്ഥിര താമസക്കാരൻ എന്നതും മറ്റൊരു ഗുണകരമായ സംഗതിയാണ്.

മുൻ തെരഞ്ഞെടുപ്പിലേതിനേക്കാൾ ഭൂരി പക്ഷം വർദ്ദിപ്പിക്കാൻ അച്ഛന്റെ സ്‌ഥാനാർത്ഥിത്വം സഹായിക്കുമെന്നതാണ് ഈ ചിന്തയ്ക്കു പിന്നിലെന്ന് കരുതുന്നു .

പാർട്ടി ചിഹ്നത്തിൽ മത്സരിക്കാനുള്ള സന്നദ്ധതയും അദ്ദേഹം പാർട്ടി നേതൃത്വത്തെ അറിയിച്ചു എന്നാണ് കേൾക്കുന്നത് .