ബസ് ചാര്‍ജ് കൂട്ടുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനയുണ്ടാകുമെന്ന് സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഡീസല്‍ വില കൂടിയത് മോട്ടോര്‍ വ്യവസായത്തെ ദോഷകരമായി ബാധിച്ചു. പണിമുടക്ക് ഒഴിവാക്കണമെങ്കില്‍ ചാര്‍ജ് കൂട്ടണമെന്ന് ബസ് ഉടമകള്‍ ആവശ്യപ്പെട്ടു. അത്തരം നടപടി സ്വീകരിക്കേണ്ടി വരുമെന്ന് കരുതുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി  നിയമസഭയിൽ പറഞ്ഞു‍. രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ചില കേന്ദ്രങ്ങളാണ് ഇതിനു പിന്നില്‍. രാഷ്ട്രീയ കൊലപാതകങ്ങള്‍ ഒഴിവാക്കാനുള്ള സര്‍വകക്ഷി യോഗങ്ങളും ഫലം കാണുന്നില്ല. എങ്കിലും ക്രമസമാധാനനില ഭദ്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ മുതലാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നത്. ഇതിന് മുന്നോടിയായി ചൊവ്വാഴ്ച സ്വകാര്യ ബസ് ഉടമകള്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അനിശ്ചിത കാല സ്വകാര്യ ബസ് സമരം മാറ്റിവച്ചത്. നിരക്ക് കൂട്ടുന്നത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ബസുടമകള്‍ പറഞ്ഞിരുന്നു.

നിരക്കു വർധനയ്ക്കൊപ്പം വിദ്യാർഥികളുടെ സൗജന്യനിരക്കു വർധിപ്പിക്കണമെന്നും 140 കിലോമീറ്ററിൽ കൂടുതലുള്ള റൂട്ടുകളിലെ നിരോധനം നീക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടിരുന്നു. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ഉറപ്പ് നല്‍കിയതായി ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികള്‍ പറഞ്ഞിരുന്നു. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ച്‌ നിരക്ക് വര്‍ധന അടക്കമുള്ള ആവശ്യങ്ങളില്‍ അധികം വൈകാതെ തീരുമാനമുണ്ടായില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് തന്നെ തിരിയാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നും അവര്‍ അറിയിച്ചിരുന്നു.

പു​​​തി​​​യ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ശേ​​​ഷം ബ​​​സ് ചാ​​​ർ​​​ജ് വ​​​ർ​​​ധ​​​ന ന​​​ട​​​പ്പാ​​​ക്കാ​​​നാണ് സർക്കാർ തീ​​​രു​​​മാ​​​നിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ചേ​​​ർ​​​ന്ന മ​​​ന്ത്രി​​​സ​​​ഭാ യോ​​ഗ​​ത്തി​​ൽ ഇ​​​തു പ​​​രി​​​ഗ​​​ണി​​​ക്കു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ച്ചെ​​​ങ്കി​​​ലും തീ​​​രു​​​മാ​​​നം അ​​​ടു​​​ത്ത​​​യാ​​​ഴ്ച​​​ത്തെ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ലേ​​​ക്കു മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​പ്പോ​​​ൾ ചാ​​​ർ​​​ജ് കൂ​​​ട്ടി​​​യാ​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​വും സ​​​ർ​​​ക്കാ​​​രി​​​നു നേ​​​രി​​​ടേ​​​ണ്ടി വ​​​രും. നേ​​​ര​​​ത്തേ ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്തി​​​രു​​​ന്ന എ​​​ൻ​​​സി​​​പി അം​​​ഗം എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ ഇ​​​ന്നു വീ​​​ണ്ടും മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ​​​ത്തു​​​ക​​​യാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നാ​​​ണ് ഇ​​പ്പോ​​ൾ ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പ് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​ത്.