പത്മശ്രീ ലഭിച്ച ആദിവാസി ചികിത്സക ലക്ഷ്മിക്കുട്ടിയമ്മയെ താന്‍ അപമാനിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ. ബാലന്‍

തിരുവനന്തപുരം: പത്മശ്രീ ലഭിച്ച ആദിവാസി ചികിത്സക ലക്ഷ്മിക്കുട്ടിയമ്മയെ താന്‍ അപമാനിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ. ബാലന്‍. തന്നെ വിമര്‍ശിച്ച കേന്ദ്രമന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. മാപ്പ് പറയേണ്ടത് താനല്ല, കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി പറഞ്ഞു.

പ്രകൃതി ചികിത്സയിലെ വൈദഗ്ദ്ധ്യത്തിന് പത്മശ്രീ നല്‍കി ആദരിച്ച ലക്ഷ്മിക്കുട്ടി അമ്മയെ അവഹേളിച്ചതിന് മന്ത്രി എ.കെ.ബാലന്‍ മാപ്പു പറയണമെന്നായിരുന്നു കേന്ദ്ര ആദിവാസി ക്ഷേമ മന്ത്രി ജുവല്‍ ഓറം പറഞ്ഞത്. എ.കെ. ബാലന്‍ ആദിവാസി സമൂഹത്തെയാകെ അപമാനിച്ചു. സ്വന്തം സംസ്ഥാനത്തെ ഒരാള്‍ക്ക് അവാര്‍ഡ് ലഭിച്ചതിന് പ്രശംസിക്കുകയാണ് മന്ത്രി ചെയ്യേണ്ടത്. അവാര്‍ഡ് നിര്‍ണയത്തെ ചോദ്യം ചെയ്യാന്‍ മന്ത്രിക്ക് അവകാശമില്ല. പത്മ അവാര്‍ഡ് നല്‍കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ മാത്രം പട്ടിക പരിഗണിച്ചല്ല. വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശ അടക്കം നിരവധി നടപടിക്രമങ്ങള്‍ ഉണ്ടെന്നും ജുവല്‍ ഓറം പറഞ്ഞിരുന്നു