അനൂപ് മേനോന്‍ ചിത്രം ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’

അനൂപ് മേനോന്‍ നായകനാകുന്ന പുതിയ ചിത്രം എന്റെ മെഴുതിരി അത്താഴങ്ങളുടെ ആദ്യ പോസ്റ്റർ പുറത്തെത്തി. നവാഗതനായ സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയ, പുതുമുഖ താരം ഹന്ന എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ ഒരു പാചകക്കാരന്റെ വേഷത്തിലാണ് അനൂപ് മേനോൻ എത്തുന്നത്. മെഴുകുതിരി നിർമ്മാണം നടത്തുന്ന വ്യക്തിയായി മിയയും എത്തുന്നു. അനൂപ് മേനോനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 999 എന്റർടെയ്ൻമെന്റ്സിന്റ ബാനറിൽ നോബിൾ ജോസ് നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ ഗാനങ്ങളൊരുക്കുന്നത് എം.ജയചന്ദ്രനും റഫീഖ് അഹമ്മദുമാണ്.