അമേരിക്കന്‍ മലയാളികളുടെ ശ്രദ്ധയും സാമീപ്യവുമായി “അവര്‍ക്കൊപ്പം’

ചരിത്രം ഉറങ്ങുന്ന ഭൂമി. വാസ്തവികതയുടെ തൊട്ടിലില്‍ കിടുന്നുറങ്ങുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങള്‍. ജനനത്തിനും മരണത്തിനുമിടയില്‍ നീളുന്ന ഹ്രസ്വവും ദീര്‍ഘവുമായ യാത്രകള്‍. ചിലര്‍ അറഞ്ഞുകൊണ്ട് സഞ്ചരിക്കുമ്പോള്‍ ചിലരോ അറിയാതെയും. ചിലര്‍ക്കീ യാത്ര ക്ലേശകരമാണെങ്കില്‍ ചിലര്‍ക്ക് വിനോദദായകവും. എത്ര ക്ലേശകരമായ യാത്രയും സഹയാത്രികരുടെ സ്‌നേഹവും സാമീപ്യവും ശ്രദ്ധയുമുണ്ടെങ്കില്‍ പ്രിയതരമായി മാറുന്നതാണ്.

പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച അമേരിക്കന്‍ മലയാളികളുടെ ശ്രദ്ധയും സാമീപ്യവും സ്‌നേഹവുംകൊണ്ട് പരിപോഷിപ്പിക്കപ്പെട്ട ഒരു നല്ല മലയാള ചിത്രം പിറക്കുന്നു. “അവര്‍ക്കൊപ്പം’. ഈ സിനിമ നമ്മോളോരോരുത്തരുടേയും കഥയാണ്. സ്‌നേഹമുള്ള ഒരു വാക്ക് ചിലപ്പോള്‍ ചില ജീവിതത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചുവെന്നു വരാം. മറ്റുള്ളവര്‍ അനുഭവിക്കുന്ന വേദനയും യാതനയും കണ്ടുവെന്നാല്‍ നമ്മുടെ ദുഖം ഒരു ദുഖമേ അല്ലെന്നു ബോധ്യമാകും. “അവര്‍ക്കൊപ്പം’ മാര്‍ച്ച് അവസാനത്തോടെ തീയേറ്ററുകളിലെത്തും.