പൊതു സ്വത്ത് സ്വകാര്യ മുതല്‍പോലെ കൈകാര്യം ചെയ്യുന്നത് ശരിയല്ല ; കര്‍ദിനാളിനെതിരെ വിഎസ്

തിരുവനന്തപുരം : ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. പൊതു സ്വത്തുക്കള്‍ സ്വകാര്യ മുതല്‍പോലെ കൈകാര്യം ചെയ്യുന്നത് ശരിയല്ലന്ന് അദ്ദേഹം പറഞ്ഞു. ഭൂമി ഇടപാട് വിഷയം ഗൗരവതരമാണെന്നും പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.

അതേസമയം ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. കേസ് അന്വേഷണം കഴിയുന്നത് വരെ ജോര്‍ജ് ആലഞ്ചേരി മാറി നില്‍ക്കണമെന്ന് വൈദികര്‍ പ്രമേയം പാസാക്കി. ഈ ആവശ്യമുന്നയിച്ച് വൈദികര്‍ സഹായമെത്രാന്‍മാര്‍ക്ക് നിവേദനം നല്‍കി. വിവരങ്ങള്‍ മാര്‍പ്പാപ്പയെ അറിയിക്കണമെന്നും വൈദികര്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിവേദനം സഹായമെത്രാന്‍മാര്‍ കര്‍ദിനാളിന് കൈമാറും.

പ്രകടനമായെത്തിയാണ് വൈദികര്‍ നിവേദനം കൈമാറിയത്. ഭൂമിയിടപാടില്‍ സിനഡിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും വൈദികര്‍ അറിയിച്ചു.