പൂമരത്തിന് യു സര്‍ട്ടിഫക്കറ്റ് ; ചിത്രം മാര്‍ച്ച് 15ന്

പൂമരം ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. രണ്ട് മണിക്കൂര്‍ 32 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം മാര്‍ച്ച് 15ന് എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. സിനിമയുടെ സെന്‍സറിങ് പൂര്‍ത്തിയായതോടെ ഇനി പ്രശ്‌നങ്ങളൊന്നും ഇല്ലാതെ റിലീസ് ചെയ്യുമെന്ന് കരുതാം. നേരത്തെ ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ സിനിമയുടെ റിലീസ് നീളുമെന്ന് കാളിദാസ് ഫേസ്ബുക്കില്‍ പറഞ്ഞിരുന്നു.