ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഡി.വിജയകുമാറിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഡി.വിജയകുമാറിനെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ചെങ്ങന്നൂർ സ്വദേശിയായ ഇദ്ദേഹത്തിന് പ്രാദേശികമായുള്ള ജനസ്സമ്മതിയാണു സ്ഥാനാർഥി നിർണയത്തിൽ തുണയായത്.
അറുപത്തിയഞ്ചുകാരനായ വിജയകുമാർ നേരത്തേ അഭിഭാഷകനായിരുന്നു. ചങ്ങനാശേരി എൻഎസ്എസ് കോളജിൽ നിന്നു ചരിത്രത്തിൽ ബിരുദം. കോളജിൽ കെഎസ്‌യു യൂണിറ്റ് വൈസ് പ്രസിഡന്റായി പൊതുരംഗത്തു പ്രവർത്തിച്ചു തുടങ്ങി.ജബൽപൂർ യൂണിവേഴ്സിറ്റിയിൽ നിന്നു പൊളിറ്റിക്കൽസയൻസിൽ ബിരുദാനന്തര ബിരുദവും എൽഎൽബിയും നേടി. യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, 1979 മുതൽ 1992 വരെ ഡിസിസി സെക്രട്ടറി.ഐഎൻടിയുസി ജില്ലാ വൈസ് പ്രസിഡന്റ്, കെപിസിസി അംഗം , നിർവാഹകസമിതി അംഗം. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സ്കൗട്ട്സ് ആന്ഡ് ഗൈഡ്സ് മാവേലിക്കര ഡിസ്ട്രിക്ട് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.നിലവിൽ ചെങ്ങന്നൂർ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ്, അഖില ഭാരത അയ്യപ്പസേവാസംഘം ദേശീയ ഉപാധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ. ഭാര്യ: രാധിക. മക്കൾ: ജ്യോതി വിജയകുമാർ, ലക്ഷ്മി വിജയകുമാർ.