കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ മാതാവ് ഇസ്‌ലാം മതം സ്വീകരിച്ചു

മലപ്പുറം: കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ മാതാവ് മീനാക്ഷി ഇസ്‌ലാം മതം സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് പൊന്നാനിയില്‍ നിന്നും എത്തിയ തങ്ങളുടെ നേതൃത്വത്തില്‍ ശഹാദത്ത് കലിമ ചൊല്ലി ഇസ്‌ലാമിലേക്ക് പ്രവേശിച്ചത്. ഇവര്‍ ജമീല എന്ന് പേര് സ്വീകരിക്കുകയും ചെയ്തു. മതം മാറിയതിന്റെ പേരിലായിരുന്നു ഫൈസലിനെ തീവ്രഹിന്ദു സംഘടനയില്‍പെട്ടവര്‍ കൊലപ്പെടുത്തിയത്. മതം മാറിയ ഫൈസലിന്റെ ഭാര്യയും മാതാവും മതപഠനത്തിനായി പൊന്നായിലേക്ക് പോകുമെന്നും സൂചനയുണ്ട്. . മതം സ്വീകരിച്ച ഫൈസലിന് കുടുംബക്കാരില്‍ നിന്നും വധഭീഷണിയുണ്ടായിരുന്നുവെന്ന് മാതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു.