റിലയന്‍സ് ജിയോ ഓഫര്‍ 2017 മാര്‍ച്ച് 17 വരെ നീട്ടി

ജിയോ വെല്‍ക്കം ഓഫറായി നല്‍കിയിരന്ന സൗജന്യ സേവനങ്ങളാണ് നീട്ടിയിരിക്കുന്നത്. ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരിലാണ് ഓഫര്‍ നീട്ടിയിരിക്കുന്നത്. പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്കും നിലവിലുളള വരിക്കാര്‍ക്കും ഈ ഓഫര്‍ ബാധകമാണെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി മുബൈയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ സൗജന്യ ഡാറ്റയില്‍ മാറ്റമുണ്ടാകും. എല്ലാ ഉപയോക്താക്കള്‍ക്കും തുല്യപരിഗണന ലഭിക്കുന്നതിനായി ഫെയര്‍ യൂസേജ് പോളിസി കൊണ്ടുവരുമെന്നും അംബാനി അറിയിച്ചു. ശരിയായ ഫലം എല്ലാ ജിയോ കസ്റ്റമേഴ്‌സിനും എത്തിക്കാനായാണ് ഇത്.
റിലയൻസ് ജിയോയുടെ വെൽകം ഓഫർ 2017 മാർച്ച് 31 വരെ ദീർഘിപ്പിച്ചു.Jio Happy New Year offer എന്ന പേരിലാണ് പുതുക്കിയ സ്കീം എത്തുന്നത്.ഇന്ന് മുംബൈയിലെ റിലയൻസ് കോർപ്പറേറ്റ് സെന്ററിൽ നടന്ന ചടങ്ങിലാണ് മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്.മിക്ക ജിയോ സെർവീസുകളുടെ ആപ്പുകളും ഡിസംബർ നാലിന് ശേഷം പുതിയ സ്കീം വഴി ലഭ്യമാകും. മീഡിയാ സ്ട്രീമിങ്, മൂവിസ്, ഡിജിറ്റൽ വാലറ്റ് തുടങ്ങിയവ എല്ലാം. പ്രധാനപ്പെട്ട ഒരു മാറ്റം ഉള്ളത് ഇപ്പോൾ നിലവിലുള്ള പ്രതിദിനം 4 ജിബി ഡാറ്റ എന്നുള്ളത് 1 GB ആയി ചുരുങ്ങും എന്നതാണ്.നിലവിലുള്ള ഉപഭോക്താക്കൾ ഡിസംബർ 31 നു ശേഷം പുതിയ ഓഫറിലേക്ക്  മാറ്റപ്പെടും