കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ സഹായ നിധി വിതരണം ചെയ്തു

ടൊറന്റോ: കാനഡയിലെ മലയാളി നഴ്‌സുമാരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയം കൂട്ടായ്മയായ സി.എം.എന്‍.എയുടെ ‘നിങ്ങള്‍ക്കുമാകാം മനുഷ്യസ്‌നേഹി’ പദ്ധതിയിലൂടെ സമാഹരിച്ച സഹായനിധി ഷൊര്‍ണൂരിലെ തെരുവോരങ്ങളില്‍ അലയുന്ന അശരണര്‍ക്ക് ഞായറാഴ്ചകളില്‍ ഉച്ചഭക്ഷണം നല്‍കുന്ന ദിവസവേതനക്കാരിയായ ലിജി എന്ന സന്മനസിനു കൈമാറി. കാനഡയിലെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, ആരോഗ്യമേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന സി.എം.എന്‍.എ ഇതിനോടകം കേരളത്തില്‍ നിരാലംബരെ സഹായിക്കുന്ന നിരവധി സാമൂഹിക പ്രസ്ഥാനങ്ങള്‍ക്കു സഹായനിധി നല്‍കിയിരുന്നു.ബ്ലെഡ് ഡോണര്‍ ക്ലിനിക്കുകള്‍, ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ സെഷന്‍സ്, റെക്കഗനൈസിംഗ് ദ റിട്ടയേഡ് മലയാളി നഴ്‌സസ് മുതലായവും ചെയ്തുവരുന്നു. പുതുതായി എത്തുന്ന നഴ്‌സുമാര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, ഉദ്യോഗാര്‍ത്ഥികളായ നഴ്‌സുമാര്‍ക്കായി ടിപ്‌സ് ഫോര്‍ സക്‌സസ് ഇന്‍ ഇന്റര്‍വ്യൂ എന്ന പരിപാടി വിജയകരമായി നടത്തി വരികയും ചെയ്യുന്നു.