അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം അനിശ്ചിതത്വത്തിൽ

അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിനായുള്ള കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്.
രണ്ട് പ്രധാന വജ്രവ്യവസായികള്‍ അറ്റ്‌ലസ് രാമചന്ദ്രനെതിരെയുള്ള കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മതിക്കാത്തതാണു മോചനത്തിന് തടസ്സം നിൽക്കുന്നത്.
രാമചന്ദ്രന്‍ ദുബായില്‍ ഇപ്പോള്‍ അനുഭവിക്കുന്നത് ഒരു കേസിലെ ശിക്ഷയായ മൂന്നു വര്‍ഷം തടവാണ്. അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്നും വീല്‍ചെയറിലാണ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതെന്നുമുള്ള കാര്യങ്ങള്‍ ഭാര്യ ഇന്ദിര വിശദീകരിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ