ആഹ്ലാദത്തിന്റെ സൂചികയിൽ വർഷാവർഷം ഇന്ത്യ പിന്നിലേക്ക്

ആഹ്ലാദത്തിന്റെ സൂചികയിൽ വർഷാവർഷം ഇന്ത്യ പിന്നിലേക്ക്.  റിപ്പോര്‍ട്ടുമായി ലോക സന്തോഷ  സൂചിക. യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം ലോക സന്തോഷ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം പാക്കിസ്ഥാന്‍, ചൈന, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നിന്നും ഏറെ പിറകില്‍. 156 രാജ്യങ്ങളില്‍ നിന്നുമാണ് ഇന്ത്യയെ 133ാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഫിന്‍ലാന്‍ഡ് ആണ് ഇത്തവണ ഒന്നാം സ്ഥാനത്ത്.

2017 ല്‍ 122ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2016ല്‍ 118ാം സ്ഥാനമായിരുന്നു ഇന്ത്യക്ക്. ബുദ്ധരും റൊഹിങ്ക്യന്‍ മുസ്ലീങ്ങളും തമ്മിലുള്ള വംശീയ അക്രമങ്ങള്‍ മൂലം മ്യാന്‍മര്‍ 130ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. യുദ്ധ കെടുതിയില്‍പ്പെട്ട് അഫ്ഗാനിസ്ഥാന്‍ 145ാം സ്ഥാനത്താണ്.ക‍ഴിഞ്ഞ വര്‍ഷം 5ാം സ്ഥാനത്തായിരുന്ന ഫിന്‍ലാന്‍ഡ് ആണ് ഇത്തവണ ഒന്നാം സ്ഥാനത്ത്. ക‍ഴിഞ്ഞ വര്‍ഷത്തെ ഏറ്റവും സന്തുഷ്ട രാജ്യമായ തെരഞ്ഞെടുത്ത നോര്‍വെ ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ആഫ്രിക്കന്‍ രാഷ്ട്രങ്ങളായ ടാന്‍സാനിയ , സൗത്ത് സു‍ഡാന്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ പബ്ലിക് , ബുറുണ്ടി എന്നീ രാജ്യങ്ങളാണ് സന്തോഷ സൂചികയില്‍ അവസാനത്തെ നിരയില്‍ ഉള്ളത്.