ഹൃദയമുള്ളവർ വായിക്കാതെ പോകരുത് ഈ മാധ്യമപ്രവർത്തകയുടെ കഥ

മലയാളിയായ മാധ്യമപ്രവർത്തക അനിതാ നായരുടെ ജീവിതം നെഞ്ചു നുറുങ്ങുന്ന വേദനയോടെ മാത്രമേ കേട്ടിരിക്കാൻ കഴിയുകയുള്ളൂ. ന്യൂയോർക്കിലും കാനഡയിലും പത്രപ്രവർത്തകയായി തിളങ്ങി നിന്ന അനിതാ നായർ കൊല്ലത്തെ ഭർത്താവിന്‍റെ വീട്ടിൽ ഇപ്പോൾ കണ്ണുകൾ മാത്രം ചലിപ്പിച്ചു കിടക്കുകയാണ്. ആരും സഹായമില്ലാത്തതു കൊണ്ടു ഭാര്യയ്ക്കു സമീപത്തു നിന്നും മാറാതെ പരിചരിച്ചിരിക്കുകയാണ് ഭർത്താവ് സജീവ് രാജീവ്. വെൻറ്റിലേറ്ററിന്‍റെ സഹായത്തോടെ അനിത നായർ ജീവിതം മുന്നോട്ട് നയിക്കുന്നു. ഏകമകനെ ലാളിക്കാനോ അവനെ ശ്രദ്ധിക്കാനോ അനിതയ്ക്കു കഴിയില്ല. ഒരു കൊച്ചുകുഞ്ഞിനെ പരിപാലിക്കുന്നതു പോലെ ഭർത്താവ് സജീവ് രാജൻ അനിതയെ സംരക്ഷിക്കുന്നു.

ന്യുയോർക്കിൽ പതിനാറുവർഷക്കാലം പത്രപ്രവർത്തനം നടത്തുകയായിരുന്നു അനിതാ നായർ. ഭർത്താവ് സജീവ് രാജൻ വീഡിയോഗ്രാഫറാണ്. ടൈംസ് ഓഫ് ഇന്ത്യയിൽ പ്രവർത്തിച്ചിട്ടുള്ള അനിത, ന്യൂയോർക്കിൽ നിന്നു ഫ്ളോറിഡയിലെത്തി മാസ്റ്റേഴ്സ് ബിരുദം നേടിയ ശേഷമാണു കാനഡയിൽ കുടുംബസമേതം എത്തുന്നത്. തുടർന്നു പൗരത്വം സ്വീകരിച്ചു. അവിടെ പത്രത്തിൽ ജോലിക്കും കയറി. സജീവ് വീഡിയോ രംഗത്തു ജോലി തുടർന്നു. . 2012ലാണ് അനിതായ്ക്ക് അമിയോട്രോഫിക് ലാറ്ററൽ സ്കെലറൊസിസ്(എ.എൽഎസ്) ആണെന്നു കണ്ടെത്തി. 2014ലാണ് സ്ഥിരികരിച്ചത്. ശരീരത്തിലെ മസിലുകൾ ക്രമേണ ശോഷിച്ച് പ്രവർത്തന രഹിതമാകുന്ന രോഗമാണിത്.
അസുഖബാധിതയായിരിക്കുന്പോൾ നടക്കുകയും ദൂരൈയാത്രയിൽ വിൽചെയറിൽ സഞ്ചരിക്കാനും സാധിക്കുമായിരുന്നു. അങ്ങനെയിരിക്കെയാണ് നാട്ടിൽ( പെരുമ്പാവൂരിൽ ) അനിതയുടെ അമ്മയ്ക്കു അസുഖമാണെന്ന വിവരം അറിയിക്കുന്നത്. അർബുദരോഗബാധിതയായ അമ്മയ്ക്കു മകളെ കാണണമെന്നു ആഗ്രഹമുണ്ടായി. പെരുമ്പാവൂരിൽ അമ്മയെ കാണാൻ മകൾ എത്തി. ഒന്നര മാസം അമ്മയ്ക്കൊപ്പം നിന്നു. അമ്മ മരിച്ചു. പിന്നീട് കൊല്ലത്ത് ഭർത്താവിന്‍റെ വീട്ടിലേക്ക് വന്നു. വീടിന്‍റെ മതിൽ ഇടിഞ്ഞപ്പോൾ കൊണ്ടു വന്ന പാറപ്പൊടി ശ്വസിച്ചു അനിതയ്ക്കു ചുമ വന്നു. നിർത്താത്ത ചുമ അല്പം കുറഞ്ഞപ്പോൾ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വന്നു.

അടുക്കളയിൽ കടുകു വറുത്തപ്പോൾ അതിന്‍റെ മണം അടിച്ചു ആരംഭിച്ച ചുമ നിർത്താതെ തുടർന്നു. ആശുപത്രിയിൽ എത്തിയതോടെ അനിതയുടെ ശരീരം തളർന്നു. ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഒന്നര വർഷക്കാലത്തിൽ ഒരു മാസത്തിൽ 20 ദിവസവും ആശുപത്രിയിലായി. ഇതിനിടയിൽ കാനഡയിലെ വീടും സ്ഥലവും വിറ്റു. ഇതിനകം75 ലക്ഷം രൂപ ചെലവായി. 24 സെന്‍റ് സ്ഥലം കൊല്ലത്തു ഭർത്താവിന്‍റെ പേരിലുണ്ടായിരുന്നു. 14 ലക്ഷം രൂപ ലോണെടുത്തു. അതും തീർന്നു. മുതലും പലിശയും തിരിച്ചടച്ചി്ട്ടില്ല.ഇപ്പോൾ ദൈനംദിന ആവശ്യങ്ങൾക്കുപോലും പണമില്ലാതെ വലയുകയാണ് ഈ കുടുംബം.
നാട്ടിലേക്ക് വരുമ്പോൾ 80 കിലോ ശരീരഭാരമുണ്ടായിരുന്ന അനിത ഇന്നു 30 കിലോയായി മാറി. 45 വയസുള്ള അനിതയെ കണ്ടാൽ ബന്ധുക്കൾ പോലും തിരിച്ചറിയില്ല. ട്യൂബിട്ടാണ് പാനീയം നൽകുന്നത്. സജീവിന്‍റെ വീട്ടിലാണിപ്പോൾ. 72 വയസുള്ള അമ്മ ലീലയാണ് കൂട്ടായിട്ടുള്ളത്. അമ്മയ്ക്കും പ്രായമായി തനിയെ വയ്യാത്ത അവസ്ഥ. വലിയ തുക ചികിത്സയ്ക്കു ചെലവായി കഴിഞ്ഞു. ഇനിയും പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. മെഡിക്കൽ ഇൻഷുറൻസ് ഒന്നുമില്ല. സാമ്പത്തികമായി ആകെ തളർന്നിരിക്കുകയാണ് ഇരുവരും.

കാനഡയിലെത്തിയാൽ ചികിത്സയും സംരക്ഷണവുമെല്ലാം എളുപ്പമാകും. സർക്കാരിന്‍റെ ആനുകുല്യങ്ങൾ ലഭിക്കും. സജീവിനു ജോലി തുടരാനും സാധിക്കും. കാനഡ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു. ലോണ്‍ തരപ്പെടുത്തി തരാൻ അപേക്ഷയും വച്ചു. വിമാനത്തിൽ ഡോക്ടറിന്‍റെ സഹായത്തോടെ പ്രത്യേകം തയാറാക്കിയ ബെഡിൽ മാത്രമേ അനിതയെ കൊണ്ടു പോകാൻ സാധിക്കൂ. അതിനായി 35 ലക്ഷം രൂപയോളം ചെലവുവരും. കാനഡയിൽ നിന്നും ലോണ്‍ തരുമെന്ന ഉറപ്പുണ്ടായിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം ലോണ്‍ നിഷേധിച്ചുവെന്ന അറിയിപ്പാണ് ലഭിച്ചത്. കാരണമായി അവർ പറയുന്നത് രാജ്യത്തിന്‍റെ നിയമം അനുവദിക്കുന്നില്ലെന്നാണ്. ഒരു വർഷക്കാലം രാജ്യത്തിനു വെളിയിൽ കഴിഞ്ഞാൽ ലോണ്‍ അനുവദിക്കാൻ ബുദ്ധിമുട്ടാണെന്നാണ് കോണ്‍സുലേറ്റ് അറിയിച്ചത്. അതോടെ ആ പ്രതീക്ഷയും പോയി. എന്നാൽ കാനഡയിൽ എത്തിയാൽ പൗരത്വമുള്ളതു കൊണ്ട് പ്രശ്നത്തിനു ശമനമുണ്ടാകുമെന്നാണ് ആശ്വാസം.

ഇന്നത്തെ സാഹചര്യത്തിൽ 35 ലക്ഷം രൂപ എടുക്കുക അസാധ്യമാണ്. ബാങ്കുകളിൽ നല്ലൊരു തുക തിരിച്ചടയ്ക്കാനുണ്ട്. സജീവ് രാജനു ഒരു സഹോദരനും ഒരു സഹോദരിയുമുണ്ട്. സാധാരണക്കാരായ ഇവർക്കു ഈ കുടുംബത്തെ കൂടി സഹായിക്കാൻ സാധിക്കാത്ത അവസ്ഥയാണ്.മാത്രമല്ല കാനഡയിലേക്ക് പോകുന്നതുവരെയുള്ള നിലവിലുള്ള ചിലവുകൾ പോലും ഇവർക്ക് താങ്ങാവാനാവുന്നില്ല. അത് നടക്കുമോയെന്ന് ഇപ്പോൾ ഉറപ്പില്ല. ഉദാരമതികൾ സഹായിച്ചാൽ മാത്രമേ അത് നടക്കുകയുള്ളൂ.
ഇവർക്ക് ആകെ ഒരു മോൻ മാത്രമേയുള്ളൂ. പത്ത് വയസുള്ള നീൽ. സ്കൂൾ വീട്ടു വന്നാൽ അമ്മയ്ക്ക് അരികിൽ വന്നിരിക്കും. അന്നു പഠിപ്പിച്ചതും സ്കൂളിലെ വിശേഷങ്ങളും അമ്മയോടെ പറഞ്ഞിരിക്കും. ഇതെല്ലാം കേൾക്കുന്പോൾ അമ്മയുടെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീർ നീൽ തുടച്ചുനീക്കി ഉമ്മ കൊടുക്കും. അവൻ അപ്പനോട് ചോദിക്കും. അപ്പാ, അമ്മ എന്നാ എഴുന്നേറ്റു നടക്കുന്നതെന്ന്. ഇതു കേൾക്കുമ്പോൾ എഴുന്നേറ്റു പോയി ആരും കാണാതെ സജീവ് കണ്ണീർ തുടക്കും. എന്തു മറുപടി നൽകും എന്ന വിതുമ്പിയുള്ള ചോദ്യമാണ് നമ്മുടെ മനസിലേക്ക് കടന്നു വരുന്നത്.
കാനഡയിലെ പ്രമുഖ മലയാളി അസോസിയേഷൻ ആയ ടൊറൊന്റോ മലയാളി സമാജം ഈ സഹോദരിയെ സഹായിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്. ഈ സഹോദരിയെ സഹായിക്കാൻ ലോകമെങ്ങുമുള്ള മലയാളികൾ, പ്രത്യേകിച്ച് യുഎസിലും കാനഡയിലുമുള്ള മലയാളികൾ മുന്നോട്ട് വരുമല്ലോ ??

ഫോണ്‍. Sajeev : 956 235 8137. (kerala)
അനിതയെ സഹായിക്കാൻ ആഗ്രഹിക്കുന്നവർ Go Fund Me ലിങ്ക് ഉപയോഗിച്ചോ : https://www.gofundme.com/sx8rj-medical-and-travel-expenses
സജീവിന്റെ കൊല്ലത്തെ ബാങ്ക് അക്കൗണ്ടിലേക്കോ അയക്കാവുന്നതാണ്.
Sajeevraj somarajan
Bank-Indian bank
Branch- Paravoor.P.O, kollam,kerala 691301
Account# 6307545241
IFS CODE : IDIB000P023
കൂടുതൽ വിവരങ്ങൾക്ക്:
Hridayapoorvam TMS, (Toronto Malayalee Samajam) PRO : Sethu Vidyasagar 1-647-886-0644 , Sheela Sreekumar, New Jersey USA – 732 925 8801

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ