തന്റെ കവിതകള്‍ ഇനി പഠിപ്പിക്കരുത്; ബാലചന്ദ്രന്‍ ചുള്ളിക്കാട്

സ്‌കൂളുകളിലും കലാലയങ്ങളിലും മറ്റ് സര്‍വ്വകലാശാലകളിലും തന്റെ കവിതകള്‍ ഇനി പഠിപ്പിക്കരുതെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്. തന്റെ കവിതകളെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്രന്‍ ചുള്ളിക്കാട് അധികാരികള്‍ക്ക് കത്തയച്ചു. തന്റെ കവിതകളില്‍ ഇനി ഗവേഷണം അനുവദിക്കരുതെന്നും ചുള്ളിക്കാട് ആവശ്യപ്പെട്ടിട്ടുണ്ട്. അക്ഷരത്തെറ്റുകള്‍ പോലും ശരിയായ രീതിയില്‍ പരിശോധിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് വാരിക്കോരി മാര്‍ക്ക് നല്‍കുന്ന വ്യവസ്ഥിതിയിലും, മലയാള ഭാഷ പഠിപ്പിക്കാന്‍ അറിവും കഴിവും കുറഞ്ഞ അധ്യാപകരെ കോഴ വാങ്ങി വിദ്യാലയങ്ങളില്‍ നിയമിക്കുന്നതിലും പ്രതിഷേധിച്ചാണ് തന്റെ കവിതകള്‍ പാഠ്യവിഷയമാക്കരുതെന്ന നിലപാട് ചുള്ളിക്കാട് സ്വീകരിച്ചിരിക്കുന്നത്.