പ്രശസ്ത ഹിന്ദി കവി കേദാര്‍ നാഥ് സിങ് അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്​ത ഹിന്ദി കവിയും ജ്​ഞാനപീഠം അവാർഡ്​ ജേതാവുമായ കേദാർ നാഥ്​ സിങ്​ (84) അന്തരിച്ചു. ന്യുമോണിയ ബാധയെ തുടർന്ന്​ ഒരുമാസമായി ചികിത്സയിലായിരുന്നു. ​തിങ്കളാഴ്​ച രാത്രി 8.30ന്​ ഡൽഹി എഐഐഎംഎസിലാണ്​ അന്ത്യം.

ഉത്തർപ്രദേശിൽ ജനിച്ച കേദാർ നാഥ്​ സിങ്ങി​ന്റെ കവിതകൾ മലയാളത്തിലേക്കും വിവർത്തനം ചെയ്​തിട്ടുണ്ട്​. 1989ൽ സാഹിത്യ അക്കാദമി പുരസ്​കാരവും 2013ൽ ജ്​ഞാനപീഠവും ലഭിച്ചു. അകൽ മേൻ സാരാസ്​, ബാഹ്​, അബി ബികുൽ അബി, സമീൻ പാക്​രഹേ ഹേ തുടങ്ങിയവയാണ്​ അദ്ദേഹത്തിന്റെ പ്രധാന കവിതസമാഹാരങ്ങൾ.