ജെ സി ഡാനിയല്‍ പുരസ്‌കാരം ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിക്ക്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ജെ സി ഡാനിയല്‍ പുരസ്‌കാരം ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പിക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്. ചലച്ചിത്ര സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. കൊല്ലത്ത് നടക്കുന്ന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ശ്രീകുമാരന്‍ തമ്പി പറഞ്ഞു.