ഡേറ്റാ ചോര്‍ച്ചയുടെ വിശദ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഫെയ്‌സ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: കേംബ്രിജ് അനലിറ്റിക്കയുടെ ഡേറ്റാ ചോര്‍ച്ചയെക്കുറിച്ച് വിശദമായ വിവരങ്ങള്‍ നല്‍കണമെന്ന് ഫെയ്‌സ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ നോട്ടിസ്. ഏപ്രില്‍ ഏഴിനകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവരസാങ്കേതിക മന്ത്രാലയമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയും വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടിസ് അയച്ചിരുന്നു. ഇന്ത്യന്‍ വോട്ടര്‍മാരുടെയും ഉപയോക്താക്കളുടെയും വ്യക്തിവിവരങ്ങള്‍ കേംബ്രിജ് അനലിറ്റയ്‌ക്കോ വേറെ ഏതെങ്കിലും സ്ഥാപനങ്ങള്‍ക്കോ ഏതെങ്കിലും തരത്തില്‍ നല്‍കിയിട്ടുണ്ടോ? അങ്ങനെയെങ്കില്‍ എങ്ങനെയാണ് ഇവ നല്‍കിയിട്ടുള്ളത് എന്നാണ് ചോദിച്ചിരിക്കുന്നത്.