ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്നു; സി​ബി​എ​സ്ഇ പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സി​ബി​എ​സ്ഇ​യു​ടെ ര​ണ്ടു പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്കി. പ​ന്ത്ര​ണ്ടാം ക്ലാ​സി​ലെ സാ​മ്പ​ത്തി​ക ശാ​സ്ത്ര​വും പ​ത്താം ക്ലാ​സി​ലെ ക​ണ​ക്ക് പ​രീ​ക്ഷ​യു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്. പ​രീ​ക്ഷ​ക​ൾ വീ​ണ്ടും ന​ട​ത്തു​മെ​ന്ന് സി​ബി​എ​സ്ഇ അ​റി​യി​ച്ചു. ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ​യാ​ണ് സി​ബി​എ​സ്ഇ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

കണക്കു പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. എന്നാല്‍ ഇന്നു നടന്ന പരീക്ഷയ്ക്ക് കഴിഞ്ഞ ദിവസം പുറത്തുവന്ന അതേ ചോദ്യപേപ്പര്‍ എത്തിയതോടെയാണ് ചോര്‍ച്ച സ്ഥിരീകരിച്ചത്. ഇത് അധികൃതര്‍ക്കു ലഭിച്ചിരുന്നു. ഇന്നു നടന്ന പരീക്ഷയുടെ പേപ്പറുമായി ഒത്തുനോക്കിയപ്പോഴാണ് പേപ്പര്‍ ചോര്‍ന്നതായി തെളിഞ്ഞത്.