2003 മുതല്‍ കേംബ്രിജ് അനലിറ്റിക്ക ഇന്ത്യയിലുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: 2003 മുതല്‍ കേംബ്രിജ് അനലിറ്റിക്ക (സിഎ) ഇന്ത്യയിലുണ്ടായിരുന്നെന്നും വിവിധ സംസ്ഥാന, ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഇടപെട്ടെന്നും പുതിയ വെളിപ്പെടുത്തല്‍. കേംബ്രിജ് അനലിറ്റിക്കയിലെ മുന്‍ റിസര്‍ച് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വൈലി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സിഎയുടെ യുകെ ആസ്ഥാനമായ മാതൃസ്ഥാപനം സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ ലാബോറട്ടറീസ് (എസ്സിഎല്‍) ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ വിശദവിവരങ്ങളും വെയ്‌ലി പുറത്തുവിട്ടു. 2003ല്‍ രാജസ്ഥാന്‍, മധ്യപ്രദേശ്, 2007ലും 2011ലും 2012ലും ഉത്തര്‍പ്രദേശ്, 2010ല്‍ ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിലും 2009ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും എസ്സിഎല്‍ ഇന്ത്യ സജീവമായി ഇടപെട്ടുവെന്നും വിവിധ പാര്‍ട്ടികള്‍ക്കു വേണ്ടി ഇവര്‍ ജാതി ഗവേഷണവും നടത്തിയെന്നു റിപ്പോര്‍ട്ടുണ്ട്.

2007ല്‍ കേരളം, ബംഗാള്‍, അസം, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ എസ്‌സിഎല്‍ പ്രവര്‍ത്തിച്ചതു ജിഹാദിനോടുള്ള പ്രതികരണം അറിയാനായിരുന്നുവെന്നും വൈലിയുടെ പോസ്റ്റില്‍ പറയുന്നു.