35 C
Kochi
Tuesday, April 16, 2024
ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് സൂസെപാക്യം

ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് സൂസെപാക്യം

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്ന് ലാറ്റിൻ കത്തോലിക്ക സഭാ ആർച്ച് ബിഷപ്പ് സൂസെപാക്യം. 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് സഹായം കിട്ടിയത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വാഗ്ദാനങ്ങള്‍ പാലിച്ച തമിഴ്നാട് സര്‍ക്കാരിനെ കേരളം മാതൃകയാക്കണമെന്നും സൂസെപാക്യം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ജോലി, വീട്, ചികിത്സ തുടങ്ങി നിരവധി വാഗ്ദാനങ്ങളുണ്ടായിരുന്നു. മുഖ്യമന്ത്രി അടക്കമുള്ളവരെ പല വട്ടം ബന്ധപ്പെട്ടു. ഉടന്‍ ചെയ്യാമെന്നാണ് പറയുന്നത്. കേരളത്തില്‍ 146 പേരാണ് മരിച്ചെന്നാണ് സഭയുടെ കണക്ക്. മരിച്ചവരുടെ എണ്ണത്തില്‍ ഇപ്പോഴും സര്‍ക്കാരിന് കൃത്യമായ കണക്കില്ലെന്നും സൂസെപാക്യം പറഞ്ഞു.

അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ സർക്കാർ സഹായം കൊടുത്ത് കഴിഞ്ഞപ്പോഴാണ് ഇവിടെ സർക്കാരിന്റെ ഈ നിഷേധാത്മക നിലപാടെന്നും സൂസപാക്യം കുറ്റപ്പെടുത്തി.

സഹായം സമയബന്ധിതമായി നൽകുന്നതിൽ സർക്കാർ അലംഭാവം കാണിച്ചു എന്നുവേണം മനസിലാക്കാൻ. പാർട്ടി സമ്മേളനങ്ങളും മറ്റും ഉണ്ടായിരുന്നത് കൊണ്ടാവാം സഹായം ലഭിക്കാൻ വൈകിയതെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാലതല്ല കാരണമെന്നണ് ഇപ്പോൾ മനസിലാവുന്നത്. സഹായം വിതരണം ചെയ്യുന്നതിൽ സർക്കാർ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നത്. സഹായം ആവശ്യപ്പെട്ട് സർക്കാരിനെ വീണ്ടും സമീപിക്കും. ഇനി സഹായം ലഭിച്ചില്ലെങ്കിൽ പ്രശ്നമൊന്നും ഇല്ലെന്നും സൂസപാക്യം പറഞ്ഞു.

ദുരിതാശ്വാസമെത്തിക്കുന്നതില്‍ തമിഴ്‌നാട് സര്‍ക്കാരിനെ മാതൃകയാക്കാന്‍ തയ്യാറാകണം. തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം വീതം 177 പേര്‍ക്ക് നല്‍കി. അത് ബാങ്കിലുണ്ട്‌. ഇവിടെ സഹായം ലഭിച്ചവര്‍ക്ക് പോലും ആ തുക കിട്ടാന്‍.

ബാര്‍ തുറക്കുന്ന വിഷയത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായത്. വിധി വന്നതോടെ സര്‍ക്കാര്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നുവെന്നും സൂസെപാക്യം കുറ്റപ്പെടുത്തി.