സര്‍ക്കാര്‍ കണക്ക് തെറ്റ്; മതരഹിത കുട്ടികളുടെ പുതിയ കണക്ക് പുറത്ത്

തിരുവനന്തപുരം: മതരഹിത കുട്ടികളുടെ പുതിയ കണക്ക് പുറത്ത്. ജാതിയും മതവും വേണ്ടെന്ന് വെച്ചവര്‍ 2984 പേര്‍ മാത്രം. കോളം പൂരിപ്പിക്കാത്തവരെയും ജാതി ഉപേക്ഷിച്ചവരെയും കണക്കില്‍പ്പെടുത്തി. ഐടി അറ്റ് സ്‌കൂള്‍ ഡയറക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് കണക്ക്.

ജാതിയും മതവും വേണ്ടെന്ന് വെച്ച് സ്‌കൂള്‍ പ്രവേശനം നേടിയവര്‍ ഒന്നേകാല്‍ ലക്ഷം പേരുണ്ടെന്നായിരുന്ന വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞ കണക്ക്. എന്നാല്‍ ഇത് തെറ്റാണെന്ന് പല സ്കൂളുകളും വ്യക്തമാക്കുകയും പ്രതികരിക്കുകയും ചെയ്തിരുന്നു.