അര്‍ണോള്‍ഡ് അടിയന്തര ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി

ഹോളിവുഡ് സൂപ്പര്‍താരം അര്‍ണോള്‍ഡ് ഷ്വാസ്‌നഗര്‍ അടിയന്തര മേജര്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായി. ഹൃദയത്തിന്റെ വാല്‍വ് മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്കാണ് ഇപ്പോള്‍ മുന്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ കൂടിയായ താരം വിധേയനായത്.

ലോസ് ഏഞ്ചല്‍സിലെ ആശുപത്രിയില്‍ വച്ചായിരുന്നു ശസ്ത്രക്രിയ എന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

1997ല്‍ വാല്‍വ് മാറ്റിവയക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായ അദ്ദേഹത്തിന് കഴിഞ്ഞ ദിവസം വീണ്ടും ശാരീരിക അസ്വസ്ഥതകള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ചയായിരുന്നു അര്‍ണോള്‍ഡിന് ശസ്ത്രക്രിയ നടന്നതെന്നും അദ്ദേഹത്തിന്റെ വക്താവ് ഡാനിയല്‍ കെറ്റ്ച്ചല്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ