ഇത് ആശുപത്രിയിലെ മനസികരോഗികളെ കിടത്തുന്ന സെൽ അല്ല ;ഇതൊരു വീടാണ്

അശ്വതി ജ്വാല
ഇത് ആശുപത്രിയിലെ മനസികരോഗികളെ കിടത്തുന്ന സെൽ അല്ല .ഇതൊരു വീടാണ്. ആ കാണുന്ന ഇരുമ്പു അഴികൾക്ക് ഉളളിൽ രണ്ടു മനുഷ്യരുണ്ട്. .അവരെ ഓർത്തു കരഞ്ഞുകൊണ്ട് ഒരു വൃദ്ധയായ ഉമ്മയും . മൂത്തമകന് 23 വയസിൽ മനസിന്റെ താളം തെറ്റി ..
പതുക്കെ രണ്ടാമത്തമകനും.സമനില തെറ്റിയ മക്കളെ അമ്മ നീണ്ട 15 വർഷത്തോളം ബീമാപള്ളിയിൽ കൊണ്ടാക്കി അമ്മയും കൂടെഉണ്ടായിരുന്നു . വീടില്ലാത്തതിനാലാണ് അവിടെ കിടന്നത് …അസുഖം മാറാതായപ്പോൾ 15 വർഷത്തിന് ശേഷം പേരൂർക്കട ചികിത്സ നടത്താൻ പള്ളിയിലുള്ളവർ ഉപദേശിച്ചു . ഇപ്പോൾ വീടിനകത്തു ഇരുമ്പഴിക്കുള്ളിൽ മനസികരോഗത്താൽ യൗവനം ചങ്ങലയിൽ മുറുകിപോയ രണ്ടു പേരുണ്ട് .മൂത്തമകൻ സലീമിന് 52 വയസു .പീരുമുഹമ്മദ്‌ 42…..അമ്മ അവര്ക്ക് കാവലായി ഇരുമ്പഴിക്കു പുറത്തും …ഞാൻ അമ്മയോട് ചോദിച്ചു “അമ്മേ ഞാൻ കൊണ്ടുപോയി ചികിൽസിക്കാം.” കരഞ്ഞു കൊണ്ട് പറഞ്ഞ മറുപടി “ഇനി എങ്ങോട്ട് കൊണ്ട് പോയിട്ടെന്താ …മാറില്ല മോളെ …ഇനി എന്റ കണ്ണടയും വരെ ഇതിങ്ങളെ കണ്ടോണ്ട് ഞാൻ ജീവിക്കട്ടെ .ഇതിങ്ങളെ ഇവിടന്നു കൊണ്ടോയൽ എന്റെ ഉഴിരും പോകും “അമ്മ വിളിക്കുന്നുണ്ട് അവരെ സലീമേ ….പീരുമുഹമ്മദേ …..അവർ കേള്കുന്നുണ്ടാകുമോ ഈ അമ്മയുടെ വിളി ..എന്റെ ആശ്വാസവാക്കുകൾ ഒന്നുമാകില്ല ..പ്രാർഥിക്കാമെന്നു പറഞ്ഞു എല്ലാം ശെരിയാകുമെന്നു പറഞ്ഞു .
[എല്ലാ മാസവും രണ്ടു മക്കൾക്കും കൂടി 3000 രൂപ നൽകാമെന്നും ചികിത്സക്കായുള്ള മറ്റു നടപടി സ്വീകരിക്കാമെന്നും ജ്വാല ഉറപ്പു നല്കി.

NameMOHAMMED SALIM
AC NUMBER 40402200016820
BANK SYNDICATE
BRANCH VILAPPILSALA
IFSC CODE SYNB0004040

സാമൂഹ്യ പ്രവർത്തകയും ജ്വാല എന്ന ജീവകാരുണ്യ സംഘടനയുടെ പ്രവർത്തകയുമായ അശ്വതിയുടെ കുറിപ്പ്

അശ്വതി ജ്വാലയുടെ ഫേസ് ബുക്ക് ലിങ്ക്
https://www.facebook.com/achu.nair.908