ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദന്‍ കസ്റ്റഡിയില്‍

കൊച്ചി: ദലിത് സംഘടനകളുടെ ഹര്‍ത്താലിനിടെ കൊച്ചിയില്‍ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗോത്രമഹാസഭ നേതാവ് ഗീതാനന്ദനുള്‍പ്പെടെയുള്ള നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്.  സി.എസ്.മുരളി, വി.സി.ജെന്നി എന്നീ നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ വാഹനങ്ങള്‍ തടഞ്ഞതോടെയാണ് ഗീതാനന്ദനടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തത്. നോര്‍ത്ത് പാലം ഉപരോധിക്കുന്നതിനിടെയാണ് സംഭവം.

ദ​​​​​​ലി​​​​​​ത് സം​​​​​​ഘ​​​​​​ട​​​​​​ന​​​​​​ക​​​​​​ളു​​​​​​ടെ സം​​​​​​യു​​​​​​ക്ത സ​​​​​​മി​​​​​​തി ആ​​​​​​ഹ്വാ​​​​​​നം ​​ചെ​​​​​​യ്ത സം​​​​​​സ്ഥാ​​​​​​ന ഹ​​​​​​ർ​​​​​​ത്താ​​ൽ രാ​​​​​​വി​​​​​​ലെ ആ​​​​​​റ് മണിക്കാണ് ആരംഭിച്ചത്.  വൈ​​​​​​കു​​​​​​ന്നേ​​​​​​രം ആ​​​​​​റു വ​​​​​​രെ​​​​​​യാ​​​​​ണു ഹ​​​​​​ർ​​​​​​ത്താ​​​​​​ൽ. ഉ​​​​​​ത്ത​​​​​​രേ​​​​​​ന്ത്യ​​​​​​യി​​​​​​ലെ ഭാ​​​​​​ര​​​​​​ത് ബ​​​​​​ന്ദി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ത്ത ദ​​​​​​ലി​​​​​​ത​​​​​​രെ വെ​​​​​​ടി​​​​​​വ​​​​​​ച്ചു​​​​​​കൊ​​​​​​ന്ന​​​തിൽ പ്രതിഷേധിച്ചാണ് ഹ​​​​​​ർ​​​​​​ത്താ​​​​​​ൽ.

പാ​​​​​​ൽ, പ​​​​​​ത്രം, മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ ഷോ​​​​​​പ്പ് എ​​​​​​ന്നി​​​​​​വ​​​​​​യെ ഹ​​​​​​ർ​​​​​​ത്താ​​​​​​ലി​​​​​​ൽ​​​​​​ നി​​​​​​ന്ന് ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി​​യി​​ട്ടു​​ണ്ട്​​​. സ്വകാര്യബസുകൾ സർവീസ് നടത്തുമെന്ന് ബസുടമകളും ഹർത്താലിനെ പിന്തുണയ്ക്കില്ലെന്ന് കേരള ബേക്കേഴ്സ് അസോസിയേഷനും വ്യാപാരി വ്യവസായികളുടെ ഒരു വിഭാഗവും അറിയിച്ചിരുന്നു.  തീയറ്ററുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് തീയറ്റർ ഉടമകളും അറിയിച്ചു.

കെ​​​​എ​​​​സ്ആ​​​​ർ​​​​ടി​​​​സി ബ​​​​സു​​​​ക​​​​ൾ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തുന്നുണ്ട്. സർവീസ് നടത്തണ​​​​മെ​​​​ന്ന് കാ​​​​ണി​​​​ച്ച് കെഎസ്ആർടിസി എം​​​​ഡി സ​​​​ർ​​​​ക്കു​​​​ല​​​​ർ ഇ​​​​റ​​​​ക്കിയിരുന്നു. എ​​​​ല്ലാ ജീ​​​​വ​​​​ന​​​​ക്കാ​​​​രും ഇ​​​​ന്ന് ജോ​​​​ലി​​​​ക്കു ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്നും സ​​​​ർ​​​​ക്കു​​​​ല​​​​റി​​​​ൽ നി​​​​ർ​​​​ദേ​​​​ശി​​​​ച്ചിട്ടുണ്ടായിരുന്നു. ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകളുടെ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ബിഎസ്പി, ആദിവാസി ഗോത്രമഹാസഭ, ഡിഎച്ച്ആര്‍എം, അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ, കേരള ചേരമര്‍ സംഘം, സാംബവര്‍ മഹാസഭ, ചേരമ സംബാവ ഡെവലപ്മെന്റ് സൊസൈറ്റി, കെപിഎംഎസ്, വേലന്‍ മഹാസഭ, പെമ്പിളൈ ഒരുമൈ, നാഷണല്‍ ദലിത് ലിബറേഷന്‍ ഫ്രണ്ട്, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, കേരള ദലിത് മഹാസഭ, ദലിത്-ആദിവാസി മുന്നേറ്റ സമിതി, ആദിജന മഹാസഭ, ഐഡിഎഫ്, സിപിഐ(എംഎല്‍), റെഡ് സ്റ്റാര്‍ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.