സുധീര്‍ കരമനയില്‍ നിന്ന് യൂണിയനുകള്‍ വാങ്ങിയ നോക്കുകൂലി തിരികെ നല്‍കി

തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയില്‍ നിന്ന് ചുമട്ടുതൊഴിലാളി യൂണിയനുകള്‍ വാങ്ങിയ നോക്കുകൂലി തിരികെ നല്‍കി. വീടുപണിക്ക് സാധനങ്ങള്‍ ഇറക്കുന്നതിനാണ് നോക്കുകൂലിയായി 25,000 രൂപ വാങ്ങിയത്. സര്‍ക്കാരിന്റെ ഇടപെടല്‍ മാതൃകാപരമെന്ന് നടന്‍ പറഞ്ഞു