ദേശീയ പാത നിര്‍മ്മാണത്തിന് കമ്പനി മുടക്കിയത് 725.82 കോടി ടോള്‍ ഇനത്തില്‍ നാട്ടുകാരില്‍ പിടിച്ചു കിട്ടുന്നത് 4461 കോടി

ജോളി ജോളി
ദേശീയ പാത നിര്‍മ്മാണത്തിന് 725.82 കോടി ചെലവഴിച്ച കബനി കരാര്‍ തീരുമ്പോൾ ടോള്‍ ഇനത്തില്‍ നാട്ടുകാരില്‍ പിടിച്ചു വാങ്ങുന്നത് 4461 കോടി രൂപയായിരിക്കും.2006ല്‍ ഒപ്പുവച്ച കരാര്‍ 2028ലാണ് തീരുന്നത്.
ആറു വര്‍ഷം കൊണ്ടാണ് കബനി 725.82 കോടി ചിലവാക്കിയത്.
വിവരാവകാശ രേഖ പ്രകാരം 2016 ഡിസംബര്‍ 28നും, 2018 ഫെബ്രുവരി 27നും ലഭിച്ച വിവരങ്ങള്‍ തൃശൂര്‍ സെന്റ് തോമസ് കോളജിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവി ഡോ. വി.എം. ചാക്കോ വിശകലനം ചെയ്തതിലാണ് കബനിയുടെ കൊള്ളപ്പിരിവ് വ്യക്തമായത്.

ഈ വര്‍ഷം ജനുവരി 31 വരെ കബനി പിരിച്ച ടോള്‍ 539. 52 കോടി രൂപയാണ്.ജനുവരി 31 മുതല്‍ ജൂണ്‍ വരെ ഓരോ മാസവും ടോള്‍ പ്ലാസ വഴി പോകുന്ന വാഹനങ്ങളുടെയും അവ നല്‍കുന്ന ടോള്‍ തുകയുടെയും കണക്കുകളാണ് തയ്യാറാക്കിയത്.
അതുപ്രകാരം 2020ല്‍ 1002 കോടി 19 ലക്ഷം രൂപയും,
2023 ല്‍ 1952 കോടി 36 ലക്ഷം രൂപയും കബനി പിരിച്ചെടുക്കും.
കബനി ചെലവിട്ട 725.82 കോടിയുടെ പലിശയും കൂട്ടു പലിശയും കണക്കാക്കിയാല്‍ പോലും കൊള്ളപ്പിരിവാണ് നടത്തുന്നത്.
കബനി ചെലവാക്കിയതിലധികം പണം പിരിക്കുന്ന സാഹചര്യത്തില്‍ ദേശീയ പാതയിലെ ടോള്‍ നിറുത്തലാക്കാന്‍ സര്‍ക്കാര്‍ നിയമ നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റ് ആവശ്യപെട്ടു.ഗുഡ്ഗാവിലും നോയിഡയിലും ദേശീയ പാതയിലെ ടോളുകള്‍ സുപ്രിം കോടതി നിറുത്തലാക്കിയിരുന്നു.മരാമത്ത് മന്ത്രി ജി. സുധാകരന്‍ അടിയന്തരമായി ഇടപെടണം.കരാര്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിന് ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിനെതിരെ വിധി വന്നിട്ടും സുപ്രീം കോടതിയെ സമീപിക്കാത്തത് ഇരട്ടത്താപ്പാണ്.
കരാര്‍ കാലാവധി പുനഃപരിശോധിക്കാന്‍ മന്ത്രി മുന്‍കൈയെടുക്കണം.