മാന്യ വായനക്കാർക്ക് ഐശ്വര്യവും സമൃദ്ധവുമായ വിഷു ആശംസകൾ

രോ മലയാളിക്കും വിഷുക്കാലം കുടുംബത്തിലെ ഉത്സവം തന്നെയാണ്. സമ്പൽസമൃദ്ധികൾക്കായുളള കാത്തിരിപ്പും പ്രതീക്ഷയുമാണ്. ഐശ്വര്യവും ആനന്ദവും നിറഞ്ഞ നല്ല കുടുംബത്തിനു വേണ്ടിയുള്ള പ്രാർത്ഥനയാണ്. എന്നാൽ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും വിഷു ആഘോഷം ഫോണിലൂടെ കണ്ട് മനസിനെ തൃപ്തിപ്പെടുത്തുന്ന പ്രവാസി മലയാളികളെ നമ്മൾ പലരും മറക്കുന്നു. വിഷു ആഘോഷം വെറും ഫേസ്ബുക്കിലും വാട്സാപ്പിലും കുറിക്കുന്ന രണ്ടു വാചകങ്ങളിലും ടീവി പരിപാടികളിലും ചുരുങ്ങിയ ഈ കാലത്ത് പഴമയിലെ വിഷുക്കാലം ആയവരക്കാനും ആ നല്ല ഓർമ്മകളിൽ വിഷുവിനെ വരവേൽക്കാനും തയ്യാറാവുന്നവർ പ്രവാസികൾ തന്നെയായിരിക്കും. കാരണം മറ്റുള്ളവരുടെ സന്തോഷത്തിനു വേണ്ടി നഷ്ടപ്പെടുത്തുന്ന ഓർമ്മകൾക്ക് ജീവിതത്തിൽ എത്രത്തോളം വിലയുണ്ട് എന്ന് അവർക്ക് അറിയാം. സ്വന്തം നാടും വീടും വിട്ട് വിദേശ നാട്ടിൽ കഷ്ടപ്പെടുന്ന മലയാളികൾക്കും വിഷുക്കാലം ഉണ്ട്. കുട്ടിക്കാലം സമ്മാനിച്ച ആ നല്ല കാലത്തിന്റെ മധുരം നുണഞ്ഞു കുടുംബത്തിന്റെ ഐശ്വര്യത്തിനു വേണ്ടി മനസ്സുരുകി പ്രാർത്ഥിക്കുന്നവരാണ് ഓരോ പ്രവാസി മലയാളികളും.
കഴിഞ്ഞതെല്ലാം മറന്നു ഒരു പുതിയ വർഷത്തെ വരവേൽക്കാൻ എന്ന പോലെ, പിറ്റേന്ന് അമ്മ കണ്ണു പൊത്തി കണ്ണന്റെ മുന്നിലേക്ക് കൊണ്ടു പോകുമ്പോൾ നമ്മുടെ ഓരോ ചുവടും വിഷുവിനെ വരവേൽക്കാൻ തയ്യാറാവുന്നു.
എല്ലാ വായനക്കാർക്കും ഐശ്വര്യവും സമൃദ്ധവുമായ വിഷു ആശംസകൾ

മിനി നായർ ,അറ്റ്‌ലാന്റാ
മാനേജിങ് എഡിറ്റർ

www.thewifireporter.com