ബലാത്സംഗത്തിന് വധശിക്ഷ വേണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ബലാത്സംഗത്തിന് വധശിക്ഷ വേണമെന്ന ആവശ്യവുമായി കേന്ദ്രം സുപ്രീംകോടതിയില്‍. 12 വയസില്‍ താഴെയുള്ളവരെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വേണമെന്നാണ്  കേന്ദ്രത്തിന്റെ നിലപാട്. പോസ്‌കോ നിയമത്തില്‍ ഭേതഗതി വേണമെന്ന ആവശ്യമാണ് കേന്ദ്രം സുപ്രീകോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്.

ജ​മ്മു കശ്മീ​രി​ലെ കത്വ ജി​ല്ല​യി​ൽ എ​ട്ടു​വ​യ​സു​കാ​രി ക്രൂ​ര​പീ​ഡ​ന​ത്തി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ‌‌രാ​ജ്യ​ത്ത് വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് നേ​രെ​യു​ള്ള ബ​ലാ​ത്സം​ഗ​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​തി​ന് ത​ട​യി​ടാ​ൻ കു​റ്റ​വാ​ളി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​യി​രു​ന്നു. പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി​യി​ൽ ഏ​പ്രി​ൽ 27ന് ​അ​ടു​ത്ത വാ​ദം കേ​ൾ​ക്കും.

പ്രായപൂര്‍ത്തി എത്താത്ത കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ തൂക്കിലേറ്റാന്‍ സാധിക്കും വിധം പോസ്‌കോ നിയമത്തില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി പറഞ്ഞിരുന്നു. ‘കത്വ ബലാത്സംഗ കൊലപാതക കേസില്‍ ഞാന്‍ വളരെയധികം വിഷമത്തിലാണ്. ഞാനും മന്ത്രാലയവും പോസ്‌കോ നിയമത്തില്‍ ഭേദഗതി വരുത്താന്‍ ആലോചിക്കുന്നുണ്ട്. 12 വയസില്‍ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനാവും വിധം ഭേദഗതി വരുത്തും,’ മേനക ഗാന്ധി പറഞ്ഞു.

12 വയസില്‍ താഴെയുളള കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കാനാവും വിധം നിയമഭേദഗതിക്ക് രാജസ്ഥാന്‍, ഹരിയാന, മദ്ധ്യപ്രദേശ്, അരുണാചല്‍ പ്രദേശ് നിയമസഭകള്‍ അംഗീകാരം നല്‍കിയിരുന്നു.