ദേശീയ ടീമിലേക്ക് മടങ്ങിവരുന്നതിനെകുറിച്ച് മനസു തുറന്ന് സഞ്ജു സാംസണ്‍

ദേശീയ ടീമിലേക്ക് മടങ്ങി വരുന്നതിനെകുറിച്ച് താന്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്ന് സൂപ്പര്‍ താരം സഞ്ജു സാംസണ്‍ പറഞ്ഞു. ഇപ്പോള്‍ സംഭവിക്കുന്നതിനെകുറിച്ച് മാത്രം വിശ്വസിക്കുന്നയാളാണ് ഞാന്‍. ഭാവിയെകുറിച്ചോ പഴയതിനെകുറിച്ചോ ഓര്‍ത്ത് താന്‍ ആശങ്കപ്പെടുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

രാജസ്ഥാന്‍ റോയല്‍സില്‍ കിടിലന്‍ ബാറ്റിംഗ് പ്രകടനവുമായി മുന്നോട്ട് പോകുന്ന താരമാണ് മലയാളിയായ സഞ്ജു. ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ 19 റണ്‍സിന് വിജയിച്ചത് സഞ്ജുവിന്റെ മാത്രം പ്രകടനത്തിലാണ്. കളിയില്‍ 45 ബോളില്‍ 92 റണ്‍സാണ് സഞ്ജു നേടിയത്.

2015ല്‍ സിംബാബ്‌വേയ്‌ക്കെതിരായ ടി20 സീരീസിലാണ് താരം ആദ്യ അന്തര്‍ദേശീയ മത്സരം കളിച്ചത്. ആകെ ഒരു മത്സരത്തില്‍ ഇടം നേടിയ സഞ്ചുവിന് 19 റണ്‍സ് മാത്രമേ താരത്തിന് നേടാനായുള്ളൂ. മാത്രമല്ല മറ്റൊരവസരം പിന്നീട് സഞ്ജുവിന് ലഭിച്ചതുമില്ല.

എല്ലാം സ്വാഭാവികമായി തന്നെ സംഭവിക്കുമെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. എന്റെ അനുഭവത്തില്‍ നിന്ന് ഞാന്‍ പഠിച്ച പാഠമാണത്. പല കാര്യങ്ങള്‍ നമ്മുടെ കൈയ്യില്‍ നില്‍ക്കാത്തതായുണ്ട്. അതിനെക്കുറിച്ച് ആലോചിച്ച് സമയം കളയേണ്ടതില്ല. അതേ സമയം ഫിറ്റെന്‌സ്, ക്രിക്കറ്റ് കഴിവ്, പ്രകടനം എന്നിവയെ മെച്ചപ്പെടുത്തുക എന്നതാവണം നമ്മുടെ ലക്ഷ്യമെന്നും 23കാരനായ താരം വെളിപ്പെടുത്തി.