തടികുറയ്ക്കാന്‍ ആയുര്‍വേദ മാര്‍ഗ്ഗങ്ങള്‍

ഇനിമുതല്‍ തടികുറയ്ക്കാന്‍ ആയുര്‍വേദമാര്‍ഗ്ഗങ്ങള്‍  പരീക്ഷിക്കാവുന്നതാണ്. ശരീരത്തില്‍  അടിഞ്ഞു കൂടുന്ന മാലിന്യങ്ങളായ ടോക്സിനുകള്‍ ആണ് അമിത വണ്ണത്തിനു കാരണം.  ജീവിതത്തില്‍ എല്ലാക്കാര്യങ്ങള്‍ക്കും ഒരു പരിധി വെയ്ക്കുക യെന്നതാണ് ആയുര്‍വേദത്തിന്‍റെ പ്രധാന  ആശയം. ഈ ആശയം മുന്‍നിര്‍ത്തിവേണം പരീക്ഷണങ്ങള്‍ നടത്താന്‍.

ആയുര്‍വേദത്തില്‍ അമിത വണ്ണം തടയുന്നതിന് പ്രാരംഭമായ നടപടി ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ്. അതില്‍ ഏറ്റവും പ്രധാനമാണ് രാത്രി നേരത്തെ ഉറങ്ങുന്നതും, രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്നതും. ഭക്ഷണക്രമത്തില്‍ വരുന്ന മാറ്റവും ആരോഗ്യത്തിനു ഹാനികരമാണ്. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുന്നതാണ് നല്ലത്. ആയുര്‍വേദത്തിലൂടെ ശരീരഭാരം കുറയ്ക്കുന്നവര്‍ തീര്‍ച്ചയായും സംസ്കരിച്ചതും, പ്രിസര്‍വേറ്റീവുകള്‍ ചേര്‍ത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

ആയുര്‍വേദത്തിലെ ഏതെല്ലാം മാര്‍ഗ്ഗങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് നോക്കാം:

  • ദിവസവും രാവിലെ തേനും നാരങ്ങാനീരും കലര്‍ത്തിയ വെള്ളം കുടിക്കുക. ഇത് ശരീരത്തില്‍ നിന്ന് ടോക്സിനുകളെ പുറംന്തള്ളുന്നു.
  • ദിവസവും കുറഞ്ഞത്‌ എട്ട്‌ മണിക്കൂറെങ്കിലും ഉറങ്ങുക.
  •  സംസ്കരിച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കി പരിപ്പുവര്‍ഗ്ഗങ്ങളും, ധാന്യങ്ങളും, പയറും കഴിക്കുക.
  • മഞ്ഞള്‍, ജീരകം, ഇഞ്ചി, കുരുമുളക് എന്നിവ ഉപയോഗിക്കുക. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നു.
  • ഭക്ഷണനിയന്ത്രണത്തോടൊപ്പം വ്യായാമം ചെയ്യുക. ഇത് വേഗത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
  • മദ്യപാനം കുറയ്ക്കുക. പൂര്‍ണ്ണമായും നിര്‍ത്താന്‍ ശ്രമിക്കാതെ കുറച്ച് കൊണ്ടുവരുകയാണ് ചെയ്യേണ്ടത്.
  • പാകം ചെയ്ത് ഏറെതാമസിയാതെ ഭക്ഷണം കഴിക്കുക. ദിവസത്തില്‍ പല പ്രാവശ്യം പാകം ചെയ്യാത്ത ഭക്ഷണം വേണം കഴിക്കാന്‍.
  • ഏറെ ഭക്ഷണം ഒരുമിച്ച് കഴിക്കാതെ   പല തവണയായി കഴിക്കുക. അതായത് ദിവസം മൂന്ന് തവണ കൂടിയ അളവില്‍ കഴിക്കുന്ന ഭക്ഷണം ആറ് നേരം ലഘുഭക്ഷണമാക്കി കഴിക്കുക. ഭക്ഷണത്തില്‍  പഴങ്ങളും, പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തുക.