വരാപ്പുഴ കസ്റ്റഡി മരണം: മുന്‍ മജിസ്‌ട്രേറ്റിനെതിരെ അന്വേഷണം

വടക്കന്‍ പറവൂര്‍ മുന്‍ മജിസ്‌ട്രേറ്റ് എം സ്മിതയ്‌ക്കെതിരെ ഹൈക്കോടതി അന്വേഷണം. ശ്രീജിത്തിനെ ഹാജരാക്കിയപ്പോള്‍ തിരിച്ചയച്ചെന്ന പൊലീസ് പരാതിയിലാണ് അന്വേഷണം. ആലുവ റൂറല്‍ എസ്പിയുടെ പരാതിയിലാണ് അന്വേഷണം.

മജിസ്‌ട്രേറ്റിന് വീഴ്ച്ച പറ്റിയോ എന്നാണ് അന്വേഷിക്കുന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്കാണ് അന്വേഷണ ചുമതല.