ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ തെറ്റില്ല: കാനം രാജേന്ദ്രന്‍

കൊല്ലം: ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് കാനം രാജേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ വേണ്ടത് സംസ്ഥാനാധിഷ്ഠിത സഖ്യം. തെരഞ്ഞെടുപ്പ് സഖ്യത്തില്‍ ഉദാര സമീപനമാണ് സിപിഐ നിലപാട്. ഇടത് ഐക്യം മുന്‍നിര്‍ത്തി വിശാല പൊതുവേദി വേണമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ഞങ്ങള്‍ കോണ്‍ഗ്രസിനെക്കുറിച്ചല്ല ബിജെപിയെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ബിജെപിയെ എങ്ങനെ തകര്‍ക്കാം എന്നതിനെക്കുറിച്ചും അവരുടെ മുന്നേറ്റം തടയുന്നതിനുള്ള വഴി എന്തായിരിക്കണം എന്നതിനെക്കുറിച്ചുമാണ് ആലോചിക്കുന്നത്. ആര്‍എസ്എസും ബിജെപിയുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രു. കോണ്‍ഗ്രസ് ഇപ്പോള്‍ അധികാരത്തിലില്ലാത്ത ഒരു പ്രതിപക്ഷ പാര്‍ട്ടിയാണ്. കാനം പറഞ്ഞു.