സാമ്പത്തിക പ്രതിസന്ധി: മെഡിക്കല്‍ കോളെജുകളിലേക്കുള്ള ഫണ്ട് വിതരണം നിര്‍ത്തി

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മെഡിക്കല്‍ കോളെജുകളിലേക്കുള്ള ഫണ്ട് വിതരണം നിര്‍ത്തി. കാരുണ്യ, ചിസ്, ആര്‍എസ്ബിവൈ ഫണ്ടുകളാണ് സര്‍ക്കാര്‍ തിരിച്ചെടുത്തത്. കാരുണ്യക്കനുവദിച്ച 12 കോടി രൂപ തിരിച്ചെടുത്തു. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്കായി അക്കൗണ്ടില്‍ നിക്ഷേപിച്ച 5.5 കോടി രൂപയും തിരിച്ചെടുത്തു.

ഇതോടെ, മരുന്നും ശസ്ത്രകിയാ ഉപകരണങ്ങളും വാങ്ങാന്‍ മെഡിക്കല്‍ കോളെജുകള്‍ക്ക് പണമില്ലാതായിരിക്കുകയാണ്.

കോട്ടയം മെഡിക്കല്‍ കോളെഡിലെ സുകൃതം പദ്ധതിയില്‍ ഉള്‍പ്പെട്ട 480 ക്യാന്‍സര്‍ രോഗികളുടെ ചികിത്സ തടസ്സപ്പെട്ടു. കഴിഞ്ഞ ആഴ്ച്ചയില്‍ എത്തിയ 15 രോഗികളെ തിരിച്ചയയ്ക്കുകയായിരുന്നു.